
കോന്നി : ആദിമ ജനതയുടെ ആത്മാവിഷ്കാരങ്ങളെ താംബൂലത്തില്‍ നിലനിര്‍ത്തി ആയിരത്തി എട്ട്ഗണപതി ശ്രേഷ്ടന്‍മാരില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കല്ലേലി കൗള ഗണപതിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഊട്ടും പൂജയും സമര്‍പ്പിച്ചു . കരി ഗണപതി എന്ന് അറിയപ്പെടുന്ന കല്ലേലി കൗള ഗണപതിയ്ക്ക് കൗളാചാരപ്രകാരമാണ് വിശേഷാല്‍ പൂജകള്‍ നല്‍കിയത് .
ദക്ഷിണയും മുറുക്കാനും അവലും മലരും മുന്തിരിയും കല്‍ക്കണ്ടവും വിവിധങ്ങളായ ഫല വര്‍ഗ്ഗങ്ങളും കാട്ടു തേനും കരിമ്പും ചുടു വര്‍ഗ്ഗങ്ങളും ,നെയ്യും മധുര പലഹാരങ്ങളും ചേര്‍ത്ത് വെച്ചു കരി ഗണപതിയ്ക്ക് കൗള ശാസ്ത്ര പ്രകാരം 999 മലകളെ വിളിച്ചുണര്‍ത്തി ഊട്ടു നല്‍കി .തുടര്‍ന്ന് ദീപനാളങ്ങള്‍ പകര്‍ന്നു പ്രകൃതിയുടെ അനുഗ്രഹത്തിന് വേണ്ടി ആരതി ഉഴിഞ്ഞു സമര്‍പ്പിച്ചു . കിഴക്കന്‍ പൂങ്കാവനത്തില്‍ കുടികൊള്ളുന്ന വനത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും വിവിധങ്ങളായ വിഭവങ്ങള്‍ നേദിച്ചു .പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കി .