സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ സ്വദേശിനിയ്ക്ക് ലഭിച്ചു

Spread the love

 

konnivartha.com: മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസേർച്ച്  സെന്‍ററിന്‍റെ  പ്രഥമ കൃതി സ്റ്റേറ്റ് വെൽഫെയർ സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ മംഗലത്ത് ധന്യാ നന്ദനന് ലഭിച്ചു .

കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം സംരംഭകയായ ധന്യാ നന്ദനൻ രചിച്ച മായാശബ്ദം എന്ന കവിതാ സമാഹാരത്തിന് ആണ് സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം ലഭിച്ചത് . തിരുവനന്തപുരം കഴക്കൂട്ടം എൻ. എസ്. എസ് ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിയിൽ നിന്നും പുരസ്ക്കാരവും പെണ്ണെഴുത്ത് രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കഥാകാരി എച്ചുമുക്കുട്ടിയിൽ നിന്ന് പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

നടനും സംവിധായകനുമായ മധുപാൽ, പ്രശസ്ത സാഹിത്യകാരൻ എം.കെ ഹരികുമാർ, സിനിമാ സംവിധായകൻ സലാം ബാപ്പു, പ്രശസ്ത സാഹിത്യകാരൻമാരായ ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ് കുമാർ എന്നിവർ മുഖ്യ അതിഥികളായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പുരസ്ക്കാരത്തിന് അർഹമായ കവിതാ സമാഹാരത്തിന്‍റെ പ്രകാശനം ഈ മാസം അവസാനം തിരുവനന്തപുരത്തു നടക്കും.

error: Content is protected !!