
konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോന്നി പ്രിയദർശിനി ഹാളിൽ വച്ച് (Near Ksrtc bus stand) നടക്കും
. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പത്തനംതിട്ട, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കോന്നി ചാപ്റ്റർ, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി അന്നേദിവസം രാവിലെ 9.30 മുതൽ കാഴ്ചയ്ക്ക് വൈകല്യമുള്ളവർക്കും മറ്റ് നേത്രസംബന്ധമായ അസുഖമുള്ളവർക്കുമായി വിദഗ്ധരായ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പും നടക്കും . പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു