
konnivartha.com: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ സൗജന്യമായി നടത്തുന്ന “റെഡിമിക്സ് കോൺക്രീറ്റ് പ്ലാന്‍റ് ഓപ്പറേറ്റർ” കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കെട്ടിട നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ റെഡി മിക്സ് കോൺക്രീറ്റ് രംഗത്ത് ഇന്ത്യയിലും വിദേശത്തും സ്ഥിരതയുള്ള ഒരു തൊഴിൽ നേടുന്നതിന് ഈ കേഴ്സിലൂടെ സാധിക്കും.കേഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി നേടുന്നതിനുള്ള പിന്തുണയും ഉറപ്പ് വരുത്തുന്നു.
യോഗ്യത : ITI
കാലാവധി : 2 മാസം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9188910571