എൽസ കറി പൗഡറിന് ലഭിച്ച അംഗീകാരം വർഗീസ് തുമ്പമൺ ഏറ്റുവാങ്ങി

Spread the love

 

konnivartha.com/തിരുവനന്തപുരം: ഭക്ഷ്യ നിർമ്മാണ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന എൽസ കറി പൗഡറിന് ഓണവേദിയിൽ വച്ച് അംഗീകാരം.

കഴിഞ്ഞ മുപ്പത് വർഷമായി വിഷരഹിത ഉൽപ്പന്നം മനുഷ്യർക്ക് എന്ന ആശയത്തിൽ നിലപാട് ഉറപ്പിച്ച് പന്തളം തുമ്പമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെവൻവാലി ഇർഡസ്ട്രീസിന്റെ എൽസകറി പൗഡർ ഇന്ത്യയിലും രാജ്യന്തര വിപണിയിലും സജീവമാണ്

മുൻ പ്രവാസി കൂടിയായ വർഗീസ് തന്റെ ഭാര്യയുടെ മരണം ക്യാൻസർ ബാധിച്ച് ആയതിനാൽ ക്യാൻസറിനെതിരെ പ്രതിരോധം എന്ന രീതിയിൽ ഓർഗാനിക് റെയ്ത്തിൽ ആരംഭിച്ചതാണ് എൽസ കറിപൗഡർ ഏതാണ്ട് 30 ഓളം വിവിധ ഉൽപ്പന്നങ്ങൾ ഇന്ന് സ്ഥാപനത്തിന്റെതായി വിപണിയിൽ ഉണ്ട്

എൽസ കറിപൗഡറിന്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് തുമ്പമൺ ഓണാഘോഷവേദിയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ കൈയ്യിൽ നിന്നും മികച്ച സംരഭകനുള്ള അവാർഡ് ഏറ്റു വാങ്ങി

error: Content is protected !!