
ആര്‍ദ്ര കേരളം പുരസ്‌കാരം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാന വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഗ്രാമപഞ്ചായത്ത് വിഭാഗം ജില്ലാതലത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം രൂപ) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും ( മൂന്ന് ലക്ഷം രൂപ) കോയിപ്രം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും ( രണ്ട് ലക്ഷം രൂപ) സ്വന്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ശ്രദ്ധേയമാണ്. 2023-24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ 1692.95 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരത്തിന് പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചു. പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും വിലയിരുത്തി.
ഹിന്ദി കവിത രചന മത്സരം
സെപ്റ്റംബര്‍ 14 മുതല്‍ 28 വരെ ആചരിക്കുന്ന ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി മേരാ യുവ ഭാരത് (നെഹ്റു യുവകേന്ദ്ര ) പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി ഹിന്ദി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി എഴുതിയ ഹിന്ദി കവിതകള്‍ പേര്, വിലാസം , ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി സെപ്റ്റംബര്‍ 18ന് മുന്‍പ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും പതിപ്പിച്ച് സ്‌കാന്‍ ചെയ്തു [email protected] മെയില്‍ ചെയ്യുക അല്ലെങ്കില്‍ 7558892580 നമ്പറില്‍ വാട്ട്‌സ് ആപ്പ് ചെയ്യുക. മികച്ച മൂന്നു കവിതകള്‍ക്ക് സെപ്റ്റംബര്‍ 23 ന് കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹിന്ദി വാരാചരണം പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സീനിയര്‍ സെക്കന്‍ഡറി (സിബിഎസ് ഇ) വിദ്യാര്‍ഥികള്‍ക്കാണ് അവസരം.ഫോണ്‍: 9497614133, 7558892580
അംഗത്വം പുന:സ്ഥാപിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംശദായം ഒടുക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികളില്‍ 10 വര്‍ഷം വരെ കുടിശികയുളളവര്‍ക്ക് അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. 01-09-2015 മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. ഇതിനകം 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്‌ക്കേണ്ടതില്ല. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഡിസംബര്‍ 10ന് മുമ്പ് കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
കരാര്‍ നിയമനം
പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയുടെ നിര്‍വഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ /അക്രഡിറ്റഡ് ഓവര്‍സിയറെ പത്തനംതിട്ട ഓഫീസില്‍ നിയമിക്കുന്നു. അക്രഡിറ്റഡ് എഞ്ചിനീയറുടെ യോഗ്യത ബി ടെക് (സിവില്‍ എഞ്ചിനീയറിംഗ്). പ്രവൃത്തി പരിചയം അഭികാമ്യം.
അക്രഡിറ്റഡ് ഓവര്‍സിയറുടെ യോഗ്യത ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്). പ്രവൃത്തി പരിചയം അഭികാമ്യം. സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പും സ്ഥിര മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും പതിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട, 689645 വിലാസത്തില്‍ രജിസ്റ്റേര്‍ഡായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 23 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :9497135467.
എസ്റ്റേറ്റ് വര്‍ക്കര്‍ ഒഴിവ്
കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയം. (ബിരുദം ഉണ്ടായിരിക്കാന്‍ പാടില്ല) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം. ഫോണ്‍ : 04734 224810.
വെറ്ററിനറി സര്‍ജന്‍ : അഭിമുഖം 15 ന്
കോന്നി വെറ്ററിനറി ആശുപത്രിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 15 പകല്‍ 12 ന് അഭിമുഖം നടത്തും. യോഗ്യത ബിവിഎസ് സി ആന്‍ഡ് എഎച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.
സീറ്റ് ഒഴിവ്
പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ പട്ടിക ജാതി/ വര്‍ഗ, ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അസല്‍ രേഖകളോടെ ഐടിഐ ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍: 9446444042.
പരിശീലകര്‍ക്ക് അപേക്ഷിക്കാം
അയിരൂര്‍ പഞ്ചായത്ത് സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ യോഗ, കായിക, കഥകളിമുദ്ര പരിശീലനങ്ങള്‍ നല്‍കുന്നതിന് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 19. പ്രായപരിധി 25 വയസ്. ഫോണ്‍ : 04735 230226.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഫോണ്‍ 0468 2322712.
ശിശുക്ഷേമ സമിതി യോഗം
ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 15 രാവിലെ 11ന് ശിശുക്ഷേമസമിതി ഓഫീസില്‍ (ആര്‍ടിഒ ഓഫീസിന് മുകള്‍ഭാഗം) ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.
അഭിമുഖം സെപ്റ്റംബര്‍ 15ന്
പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഡിഎല്‍എഡ് കോഴ്‌സ് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കുളള പ്രവേശന അഭിമുഖം സെപ്റ്റംബര്‍ 15ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടക്കും. കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഹാജരാകണം.
സമയക്രമം: സയന്‍സ് രാവിലെ ഒമ്പത്, കൊമേഴ്‌സ് രാവിലെ 10.30, ഹ്യുമാനിറ്റീസ് ഉച്ചയ്ക്ക് ഒന്നിന്.ഫോണ്‍ : 0469 2600181.
നോര്‍ക്ക ശില്‍പശാല സെപ്റ്റംബര്‍ 18 ന്
ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി) എന്നിവയുടെ ആഭിമുഖ്യത്തില്‍ എന്‍.ഡി.പി.ആര്‍.ഇ.എം പരിശീലന പരിപാടി സെപ്റ്റംബര്‍ 18 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിക്കും.
സംരംഭം തുടങ്ങുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം നല്‍കും. രജിസ്‌ട്രേഷന്‍ 9.30 മുതല്‍. ഫോണ്‍ 0471 2329738, +91-8078249505
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്ക് സ്വയംതൊഴിലോ സംരംഭമോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. www.norkaroots.kerala.gov.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.