
konnivartha.com: ഗ്രന്ഥശാല ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളേയും യുവജനങ്ങളേയും കൂടുതലായി വായനശാലയിൽ എത്തിക്കുന്നതിനുള്ള പരിപാടികൾക്കാണ് പ്രാധാന്യം നൽകുന്നത്.
അംഗത്വപ്രവർത്തനവും വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളും സജീവമാക്കും. യുവ എഴുത്തുകാരനായ ശ്യാം ഏനാത്ത് രചിച്ച ചീനിയും ഗാന്ധിയും എന്ന പുസ്തകം ഏറ്റുവാങ്ങി.
ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, ഗിരീഷ് ശ്രീനിലയം, ബി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു