തൊഴിലാളികളുടെ തൊഴിൽ സ്ഥിരതയും, സുരക്ഷയും ഉറപ്പ് വരുത്തണം

Spread the love

 

konnivartha.com;  വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴിൽ സ്ഥിരതയും, സുരക്ഷയും ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണമെന്ന്
ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

സർക്കാർ അനുവദിച്ച മിനിമം വേതനം അടക്കം, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്ഥാപനങ്ങളുടെ ഉടമകൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റി ഓഫീസ് ഹാളിൽ  സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി.ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം അധ്യക്ഷനായി.ഷോപ്പ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ശ്യാമ ശിവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ, സി ഐ ടി യു ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപിനാഥൻ, ഏരിയാ സെക്രട്ടറി എ. കുഞ്ഞുമോൻ, സുരേഷ് എന്നിവർ സംസാരിച്ചു.

എ. കുഞ്ഞുമോൻ (പ്രസിഡൻ്റ്) അനിൽ ഭാരത് ,കൃഷ്ണകുമാർ (വൈസ് പ്രസിഡൻ്റുമാർ), ഷാഹീർ പ്രണവം (സെക്രട്ടറി), വിശാഖ് മുരളീധരൻ, എച്ച്.അൻസാരി (ജോയിൻ്റ് സെക്രട്ടറിമാർ), റിയാസ് ഇസ്മയിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

error: Content is protected !!