
konnivartha.com: ഇൻസ്റ്റിസ്റ്റൂഷൻ ഓഫ് ഹോമിയോപതിക്ക് പത്തനംതിട്ടയുടെ ഓണാഘോഷവും സ്നേഹ പ്രയാണം 964 മത് ദിന സംഗമവും നടന്നു.
മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെ യും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 964-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും ഓണാഘോഷം ഉദ്ഘാടനവും ഇൻസ്റ്റിസ്റ്റൂഷൻ ഓഫ് ഹോമിയോപതിക്ക് സെക്രട്ടറി ഡോ .അന്നമ്മ അലക്സ് നിർവഹിച്ചു.
ദേവലോകം ഡയറക്ടർ അജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ .ഷൈബു രാജ്, ഡോ .കൊച്ചുറാണി,ഡോ . ഗീത അനിൽ, ഡോ .ഗീത ചന്ദ്രൻ,ഡോ .ഇന്ദുലേഖ, ഡോ .രാമാദേവി, ഡോ .ഗ്രീഷ്മ, ഡോ .ശാന്തിപ്രസാദ് ഡോ .ലാലാജിഡോ .സണ്ണി മൈക്കിൾഡോ . വിജയകൃഷ്ണൻ,
ഡോ . ജബീൻ, ഡോ .അംബിക എന്നിവർ പങ്കെടുത്തു.