
konnivartha.com; പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ത്രീ കാമ്പയിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.
മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ വി.പി ജയാദേവി, ശ്രീവിദ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അയിഷ എസ് ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്‌ഐ വിനോദ്, ജെപിഎച്ച്എന്‍ രേഖ, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.