
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി കേരളീയര്‍ക്കായി
ജില്ലയില്‍ അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിച്ചു.
കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ റിട്രീറ്റ് സെന്ററില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് മാനേജര്‍ ടി ജയകുമാര്‍ അധ്യക്ഷനായി.
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി എം ജോസ്, ലോക കേരള സഭ അംഗം പ്രദീപ് കുമാര്‍, 300 ലധികം പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 60 പേര് പുതിയ രജിസ്ട്രേഷനുള്ള ആദ്യ നടപടി പൂര്‍ത്തിയാക്കി. 75 അംഗങ്ങള്‍ കുടിശിക അടച്ച് അംഗത്വം പുതുക്കി.