
‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും
ജല്‍ ജീവന് മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര് വി സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നല്കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, കെ.എസ്.സി.ഇ.ഡബ്ലു.ബി വൈസ് ചെയര്മാന് അഡ്വ ആര് സനല്‍കുമാര്‍, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡോക്ടര്‍ നിയമനം
പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് സര്ജന്/ ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ് ടിസിഎംസി) സെപ്റ്റംബര്‍ 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642. ഇ-മെയില്‍ : [email protected]
വന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ വനം വന്യജീവി വകുപ്പ് സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ നടത്തുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും.
എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി / കോളജ് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും എച്ച് എസ് , ഹയര്‍ സെക്കന്‍ഡറി/ കോളജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസ രചന മത്സരം എന്നിവ ഒക്ടോബര്‍ രണ്ടിനും ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി /കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിനും രാവിലെ ഒമ്പത് മുതല്‍ നടത്തും. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിന് നടക്കും. ഫോണ്‍: 9447979134, 8547603707, 8547603708.
കേരളോത്സവം
കോഴഞ്ചേരി പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ നടക്കും. സെപ്റ്റംബര്‍ 24 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ സമര്‍പ്പിക്കാം. http://keralotsavam.com/
ട്രൈസ്കൂട്ടര്‍ വിതരണം
ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ലോക്കൊമോട്ടോര് ഡിസബിലിറ്റി) സൈഡ് വീല്‍ ഘടിപ്പിച്ച ട്രൈസ്കൂട്ടര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.
ഫോണ്‍: 04682325168, 8281999004.
വയര്‍മാന്‍ പരീക്ഷ വിജയികള്‍ക്ക് ഏകദിന പരിശീലനം
2024 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സെപ്റ്റംബര്‍ 30 രാവിലെ 10 മുതല്‍ പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഏകദിന പരിശീലനം നടത്തും. ഫോണ്‍ : 0468 2223123. ഇ-മെയില്‍ : [email protected]
റാങ്ക് പട്ടിക ഇല്ലാതായി
ജില്ലയിലെ ആരോഗ്യ വകുപ്പ് / മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ 2023 ജൂലൈ 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക ഇല്ലാതായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആംഗ്യഭാഷ ബോധവല്ക്കരണക്ലാസ്
പത്തനംതിട്ട ഡെഫ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ആംഗ്യഭാഷാ വാരാചാരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആംഗ്യഭാഷ ബോധവല്‍ക്കരണം സംബന്ധിച്ച ക്ലാസ് സെപ്റ്റംബര്‍ 23 രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പേവിഷബാധ നിര്‍മാര്‍ജന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ മൃഗസംരക്ഷണ വകുപ്പും മിഷന് റാബിസ് എന്‍.ജി.ഒയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പേവിഷബാധ നിര്‍മാര്‍ജന ബോധവല്‍ക്കരണ സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം വടശേരിക്കര സര്‍ക്കാര്‍ ന്യൂ യുപിഎസ് സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ്കുമാര്‍ അധ്യക്ഷനായി. മിഷന് റാബിസ് എഡ്യൂക്കേഷന്‍ ഓഫീസര്‍ പ്രവീണ്‍ പി. രാജ് സെമിനാര്‍ അവതരിപ്പിച്ചു. ജില്ലയിലെ സര്‍ക്കാര്‍ യുപി സ്കൂളുകളില്‍ 2025 നവംബര്‍ 30 നുള്ളില്‍ ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പേവിഷബാധ നിര്‍മാര്‍ജന ബോധവല്കരണം സംഘടിപ്പിക്കും.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന് തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.