konnivartha.com; വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കെട്ടിടവും 67 നമ്പർ അങ്കണവാടി കെട്ടിടത്തിന്റെയും ഉദ്ഘാടനം എം.പി ആന്റോ ആന്റണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു
തുളസി മോഹൻ സ്വാഗതം പറഞ്ഞു. എം വി അമ്പിളി മുഖ്യപ്രഭാഷണം നടത്തി . കൃഷിഭവന് വസ്തു സൗജന്യമായി പഞ്ചായത്തിന് കൈമാറിയ കോന്നി ഗുർഗണ്ട സാരി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ ഭാരവാഹികളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം ആദരിച്ചു.
സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 57 ലക്ഷത്തി നാല്പത്തിയൊമ്പതിനായിരം രൂപയിൽ 10 ലക്ഷം രൂപ കോന്നി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതികകുമാരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ, പ്രവീൺ പ്ലാവിളയിൽ , ജോസഫ് പി വി, പുഷ്പ ഉത്തമൻ, ലിസിയമ്മ ജോഷ്വാ , ജിഷ ജയകുമാർ , സിന്ധു സന്തോഷ്, ശോഭ മുരളി, അർച്ചന ബാലൻ, സെക്രട്ടറി മധു എം പി, ഐസിഡിഎസ് സൂപ്പർവൈസർ സാറ സൂസൻ ജോർജ്, പാടശേഖരസമിതി തോമസി പി ജോർജ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ തുളസിമണിയമ്മ, ജോളി ഡാനിയൽ , സുലേഖ വി നായർ, ഉദയകുമാർ കെ ജി, ഫൈസൽ പി എച്ച് , സി ഡി എസ് ചെയർപേഴ്സൺറഷീദ് യൂസഫ്, സുധാമണി സിഡിപി ഒ എന്നിവർ പങ്കെടുത്തു. കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്തിലെ കർഷകർ ഉദ്യോഗസ്ഥർ കൃഷിവകുപ്പ്, അംഗനവാടി ടീച്ചർമാർ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ലിനി ജേക്കബ് യോഗത്തിന് നന്ദി അറിയിച്ചു.