വ്യാപാരി സമിതി കോന്നി യൂണിറ്റ് :ഓണാഘോഷം സംഘടിപ്പിച്ചു

Spread the love

 

konnivartha.com: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൊളിപ്പോണം 2025 എന്ന പേരില്‍ ഓണാഘോഷം നടത്തി . കലാപരിപാടികളും വടംവലിയും ഓണസദ്യയും നടന്നു .

കോന്നി യൂണിറ്റ് പ്രസിഡന്റ് അജിത് കുമാറിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാജഗോപാൽ സ്വാഗതം പറഞ്ഞു . സമിതിയുടെ ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു .

സമിതിയുടെ ഈ വർഷത്തെ സ്നേഹോപഹാരം കോന്നിയിലെ ഹരിത കർമ്മ സേനാംഗങ്ങളായ 40 പേർക്ക് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് നൽകി അനുമോദിച്ചു

ജില്ലാ പ്രസിഡന്റ് ബിജു വർക്കി, ജില്ല ട്രഷറർ ജയപ്രകാശ് പി കെ, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഉദയകുമാർ കെ ജി, ഫൈസൽ, മനോഹരൻ പിള്ള, സന്തോഷ് കുമാർ, റെജി ഈ എൻ,വിനീഷ്, അൽസാം ഇബ്രാഹിം, അനീഷ്, മുബാറക്, സുജാ എബ്രഹാം, ജഗത് പ്രിയ ,മധുസൂദനും പിള്ള എന്നിവർ ഓണ സന്ദേശം കൈമാറി . സാം എബ്രഹാം നന്ദി രേഖപ്പെടുത്തി.

error: Content is protected !!