ശ്രീനാരായണഗുരു ദർശനവും, സമകാലിക പ്രസക്തിയും : സിമ്പോസിയം സംഘടിപ്പിച്ചു

Spread the love

 

konnivartha.com/ നെടുമങ്ങാട്: ശ്രീനാരായണ ഗുരുവിന്റെ 98 മത് വാർഷികസമാധി ദിനത്തോട് അനുബന്ധിച്ച് വേട്ടം പള്ളി -കുണ്ടറക്കുഴി ശ്രീനാരായണ ധർമ്മ വിജ്ഞാന വേദി സംഘടിപ്പിച്ച ശ്രീനാരായണഗുരു ദർശനവും, സമകാലിക പ്രസക്തിയും”എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിമ്പോസിയംമുൻ ഹാൻടക്സ് മാനേജിംഗ് ഡയറക്ടർഅഡ്വ.കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.

ആനാട് ഗ്രാമപഞ്ചായത്ത് അംഗം കെ ശേഖരൻ അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ കെ.സോമശേഖരൻ നായർ മുഖ്യപ്രഭാഷണവും,ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അനിൽകുമാർ ഗുരു സമാധി സന്ദേശം നൽകി.വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക
നേതാക്കളായ ആനാട് ജയചന്ദ്രൻ,കന്യാകുളങ്ങര ഷാജഹാൻ, നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, അഡ്വ.നൗഷാദ് കായിപ്പാടി, സുനിൽ എസ് മൂഴി, വഞ്ചുവം ഷറഫ്, ഇല്യാസ് പത്താം കല്ല്,എസ് അമൽ,നെടുമങ്ങാട് എം നസീർ, ഉണ്ണികൃഷ്ണൻ ആമ്പാടി, സനൽ വേട്ടം പള്ളി , പള്ളിമുക്ക് രാജൻ, ബി ബാബു, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.