ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക്: 40 ശതമാനം പ്രാബല്യത്തിലായി

Spread the love

 

konnivartha.com: സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025- സെൻട്രൽ ടാക്‌സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു.

സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ അറിയിച്ചു.