konnivartha.com/കോന്നി : പൗരന്‍റെ അവകാശമായ വോട്ടവകാശം വെട്ടിമാറ്റപ്പെടുന്ന കാലം ജനാധിപത്യം അപമാനിക്കപ്പെടുന്ന കെട്ടകാലമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആരോപിച്ചു.
വോട്ട് മോഷണത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എ ഐ സി സി ആരംഭിച്ച അഞ്ച് കോടി ഒപ്പുശേഖരണത്തിൻ്റെ ഭാഗമായി കോന്നി മണ്ഡലം കമ്മിറ്റി നടത്തിയ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു റോബിൻ പീറ്റർ.
മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, ദീനാമ്മ റോയി, എസ്. സന്തോഷ്കുമാർ, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, റോജി എബ്രഹാം, എബ്രഹാം വാഴയിൽ, ജി. ശ്രീകുമാർ, അസീസ് കുട്ടി, രാജീവ് മള്ളൂർ, അനിസാബു, സലാം കോന്നി, തോമസ് കാലായിൽ, സി. കെ ലാലു, നിഷ അനീഷ്, സൗദ റഹിം, സുലേഖ വി നായർ, പി.വി ജോസഫ്, പി.എച്ച് ഫൈസൽ, ശോഭ മുരളി, സിന്ധു സന്തോഷ്, ജോയി തോമസ്, ഷിജു അറപ്പുരയിൽ, പ്രിയ എസ് തമ്പി, പ്രകാശ് പേരങ്ങാട്ട്, ബാബു നെല്ലിമൂട്ടിൽ, ഷിബു ചെങ്ങറ, സാബു മഞ്ഞക്കടമ്പൻ എന്നിവർ പ്രസംഗിച്ചു.