
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി . ഇതോടെ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ മത്സരം 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും . പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ് 20 ഓവറിൽ 9ന് 124. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.