പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു

Spread the love

 

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ‘വളരട്ടെ പെണ്‍കുട്ടികള്‍- തളിര്‍ക്കട്ടെ പ്രകൃതി’ എന്നതായിരുന്നു ആശയം. എഴിക്കാട് കമ്മ്യൂണിറ്റി ഹാളില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി ഉദ്ഘാടനം ചെയ്തു.

പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അധ്യക്ഷയായി. ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി ചാണ്ടി ശേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ കെ.വി ആശ മോള്‍, പ്രോഗ്രാം ഓഫീസര്‍ നീത ദാസ്, പന്തളം ശിശു വികസന പദ്ധതി ഓഫീസര്‍ ഡോ. വിദ്യ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. നൂറു പെണ്‍കുട്ടികള്‍ക്കായി 200 ലധികം തൈകള്‍ വിതരണം ചെയ്തു.