ജില്ലാ സാമൂഹിക നീതി വകുപ്പും ഐ ടി മിഷനും സംയുക്തമായി ‘ഡിജിറ്റല്‍ സാക്ഷരതയും വയോജനങ്ങളും’ വിഷയത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം അധ്യക്ഷയായി. സംസ്ഥാന ഐ ടി മിഷന് ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം ഷംനാദ് നേതൃത്വം നല്കി. ഗൂഗിള്‍, ഫയര്‍ഫോക്സ്, ക്രോം സെര്‍ച്ച് എഞ്ചിനുകള്‍, ഡിജിലോക്കര്‍, ഗൂഗിള്‍ പെ, ഇ-മെയില്‍ എന്നിവയെപറ്റി ക്ലാസ് നല്കി. കണ്‍സീലിയേഷന്‍ ഓഫീസര്‍മാരായ അഡ്വ. ലാലച്ചന്‍, രാജു നായര്‍, ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന, വയോജന കമ്മിറ്റി അംഗം ബി ഹരികുമാര്‍, രമേശ്വരിയമ്മ, ഒ സി ബി കൗണ്‍സിലര്‍ സതീഷ് തങ്കച്ചന് എന്നിവര്‍ പങ്കെടുത്തു.