വടശേരിക്കര:വാഴവിത്തുകള്‍ വിതരണം ചെയ്തു

Spread the love

 

ജനകീയാസൂത്രണം 2025-2026 വാര്‍ഷിക പദ്ധതി പ്രകാരം വടശേരിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നിന്നും വാഴവിത്തുകള്‍ വിതരണം ചെയ്തു.

വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ എന്‍ യശോധരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റ്റി പി സൈനബ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം സാബു, വാര്‍ഡ് അംഗങ്ങളായ കെ കെ രാജീവ്, സ്വപ്ന സൂസന്‍ ജേക്കബ്ബ്, കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.