കല്ലേലിക്കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും

Spread the love

 

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം)
നവരാത്രി മഹോത്സവം, അക്ഷര പൂജ,      പുസ്തകപൂജവയ്പ്പ്,ദുർഗ്ഗാഷ്ടമി,ആയുധപൂജ,മഹാനവമി,പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാരഅനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും.

സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും നടക്കും.

30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും ആയുധപൂജയുംഒക്ടോബർ1ബുധനാഴ്ചമഹാനവമി പൂജയുംഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് മീനൂട്ട് പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും, വിജയദശമി പൂജ, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ നടക്കും. ഒൻപതു ദേവീഭാവങ്ങളെ ഉണർത്തിച്ച് പരാശക്തി അമ്മ വന ദുർഗ്ഗ അമ്മ പീഠത്തിൽ വിശേഷാൽ പൂജകൾ സമർപ്പിക്കും.

error: Content is protected !!