ആശമാരോട് സർക്കാർ പകപോക്കുന്നു: പുതുശ്ശേരി

Spread the love

 

konnivartha.com: സമരം ചെയ്തതിലെ അസഹിഷ്ണുതയും വിദ്വേഷവും മൂലം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാമെന്ന സ്വന്തം ഉറപ്പു പോലും ലംഘിച്ച് മുഖ്യമന്ത്രിയും സർക്കാരും ആശമാരോട് പക പോക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.

കമ്മീഷൻ റിപ്പോർട്ട് നൽകി മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം ഓണറേറിയം വർധിപ്പിച്ച ഉത്തരവിറക്കിയിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നേയില്ല. തൊഴിലാളി സമരമെന്ന തങ്ങൾക്കു മാത്രം അവകാശപ്പെട്ട കുത്തകാവകാശത്തിലേക്ക് കടന്നു കയറിയതും അതിന് കേരളീയ ജനസമൂഹത്തിന്റെ വ്യാപക പിന്തുണ ലഭ്യമായതും ഉൾക്കൊള്ളാനാവാതെ സമരക്കാരെ പാഠം പഠിപ്പിക്കുമെന്ന പിടിവാശിയാനിതിനു പിന്നിൽ. കോവിഡ് കാലത്തു സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജനങ്ങളുടെ രക്ഷയ്ക്കായി പരിശ്രമിച്ച ആശമാരെ 8 മാസത്തോളമായി പെരുമഴയിലും പൊരിവെയിലിലും സെക്രട്ടറിയേറ്റ് നടയിൽ ഇരുത്തിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും മാത്രമുള്ളതാണെന്നും ആശാ സമരസഹായ സമിതി ജില്ലാ ചെയർമാൻ കൂടിയായ പുതുശ്ശേരി പറഞ്ഞു.

ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിച്ച് ആശാ സമരം ഒത്തുതീർപ്പിലെ ത്തിക്കുക, കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെക്കാതിരിക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ആയിരം പ്രതിഷേധ സദസ്സുകളുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം അട്ടച്ചാക്കൽ ചെങ്ങറ ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാ സമരസഹായ സമിതി കോന്നി മേഖലാ ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.

കേരള ആശാ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എസ്. മിനി, ജില്ലാ കൺവീനർ എസ്. രാധാമണി, കേരള ജനകീയ പ്രതിരോധ സമിതി ജില്ലാ ചെയർമാൻ ജോർജ് മാത്യു കൊടുമൺ, യു. ഡി. എഫ്. നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്‌ കുമാര്‍ , കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ദീനാമ്മ റോയ്, ടി. എച്. സിറാജ്ജുദീൻ, പ്രവീൺ പ്ലാവിളയിൽ, ലക്ഷ്മി ആർ. ശേഖർ, തോമസ്കുട്ടി കുമ്മണ്ണൂർ, സൗദ റഹീം, ബിനു ബേബി, എബ്രഹാം വാഴയിൽ,അസീസ്കുട്ടി, ഐവാൻ വകയാർ ജോസഫ് പി. വി, റോബിൻ കാരവള്ളി, ശ്യാം എസ്. കോന്നി, ഷിനു അറപുരയിൽ, ശ്രീജ.എസ്,എബ്രഹാം ചെങ്ങറ, പ്രകാശ് പേരങ്ങാട്ട്, പി. എം. സാമൂവൽ, എം. ഒ. ഈപ്പൻ, തോമസ് മാത്യു, കെ. എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ 22-നു നടക്കുന്ന ക്ലിഫ് ഹൌസ് മാർച്ച്‌ വൻ വിജയമാക്കാൻ പ്രതിഷേധ സദസ്സ് ആഹ്വാനം ചെയ്തു.