
konnivartha.com: കോന്നിയിലും പരിസര പ്രദേശങ്ങളായ അരുവാപ്പുലം ,വകയാര്‍ ,കോട്ടയംമുക്ക് , വി കോട്ടയം , കൊല്ലന്‍പടി എന്നിവിടെ തെരുവ് നായ്ക്കളുടെ ശല്യം കൂടി .
കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ജന ജീവിതത്തിന് ഏറെ ഭീഷണിയാണ് . ഇന്നലെ വി കോട്ടയം ഹെൽത്ത് സെന്ററിന് സമീപം ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു .വി കോട്ടയം സ്വദേശി ഹരികുമാറിനാണ് നായയുടെ കടിയേറ്റത്.
ഇറച്ചിക്കടകളുടെ സമീപം ആണ് ഇവ തമ്പടിച്ചിരിക്കുന്നത് . നടന്നു പോകുന്ന ആളുകളുടെ പിന്നില്‍ എത്തി കാലിന് കടിക്കുന്ന നായ്ക്കള്‍ മൂലം ജനം ഭീതിയില്‍ ആണ് . എവിടെയോ വളര്‍ത്തിയ നായ്ക്കളെ കൂട്ടമായി കോന്നി ചെളിക്കുഴി മേഖലയില്‍ വാഹനത്തില്‍ കൊണ്ട് വന്നു തള്ളിയതായി ആളുകള്‍ പറയുന്നു .
വകയാര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതായി പ്രദേശ വാസികള്‍ അറിയിച്ചു . എത്രയും വേഗം ഇവയെ പിടികൂടി നീക്കം ചെയ്യണം എന്ന് ആണ് ആവശ്യം .