
konnivartha.com: തിരക്ക് കുറയ്ക്കാനായി ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടി കോട്ടയത്തേക്ക് നീട്ടി .
ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് ഒക്ടോബര്‍ 1, 8, 15, 22 എന്നീ തീയതികളില്‍ അനുവദിച്ച പ്രത്യേക തീവണ്ടിയാണ് കോട്ടയത്തേക്ക് നീട്ടിയത്. ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകീട്ട് 3.10-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06121) പിറ്റേന്ന് ഉച്ചയ്ക്ക് 12.05-ന് കോട്ടയത്ത് എത്തും. എസി ത്രീടിയര്‍ ഇക്കോണമി കോച്ചുകള്‍ മാത്രമുള്ള തീവണ്ടിയാണിത്.
പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ടാകും.കോട്ടയത്തുനിന്ന് ഒക്ടോബര്‍ രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ ഉച്ചയ്ക്ക് 2.05-ന് തിരിക്കുന്ന തീവണ്ടി(06122) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും .