തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍

Spread the love

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള     പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ വരണാധികാരി/ ഉപവരണാധികാരികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.

തീയതി, സമയം, തദ്ദേശസ്വയംഭരണ സ്ഥാപനം ക്രമത്തില്‍

ഒക്ടോബര്‍ ഏഴ്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ- മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക്  പഞ്ചായത്ത്, ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം ഗ്രാമപഞ്ചായത്ത്.

ഒക്ടോബര്‍ എട്ട്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ -പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പന്തളം, കോന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി, കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ, കടപ്ര, കുറ്റൂര്‍, നിരണം,
നെടുമ്പ്രം, പെരിങ്ങര ഗ്രാമപഞ്ചായത്ത്.

ഒക്ടോബര്‍ ഒമ്പത്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ- പറക്കോട്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല, അടൂര്‍, പന്തളം, പത്തനംതിട്ട നഗരസഭ, ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്.

error: Content is protected !!