കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം:വിജിൽ ഇന്ത്യ മൂവ്മെൻ്റ്

Spread the love

 

konnivartha.com: കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം എന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യം ഉന്നയിച്ചു .

കോന്നിയിലെ പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനും, ജനക്ഷേമകരമായ പുതിയ പദ്ധതികൾക്ക് രൂപം കൊടുത്ത് നടപ്പിലാക്കുന്നതിനും, ഓരോ യോഗവും അതിനു മുൻപ് എടുത്ത തീരുമാനങ്ങൾ കാര്യക്ഷമായി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട കോന്നി താലൂക്ക് വികസന സമിതി കൃത്യമായി യോഗം ചേരുന്നതിനോ എടുത്ത തീരുമാനങ്ങൾ യഥാസമയം നടപ്പിലാക്കുന്നതിനോ കഴിഞ്ഞ രണ്ട് വർഷമായി കഴിയാതെ വന്നിട്ടുള്ള സാഹചര്യത്തിലാണ് താലൂക്ക് വികസന സമിതി ഉടൻ പിരിച്ചുവിടണം എന്നുള്ള ആവശ്യം മുന്നോട്ടു വെച്ചത് .

 

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിന് കൃത്യമായി എത്താതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും അഴിമതിയിലൂടെ പണം സമ്പാദിക്കാനും
ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അവരിൽ നിന്നും മറച്ചുവെക്കാനുമുള്ള ബോധപൂർവ്വമായ നീക്കവുമാണ് നടക്കുന്നത് എന്നും സലിൽ വയലാത്തല പറഞ്ഞു .

error: Content is protected !!