പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/10/2025 )

Spread the love

റോഡുകളുടെ ഉദ്ഘാടനം നടന്നു

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി – കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു.

പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ റിക്കു മോനി വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന മാത്യു, അംഗങ്ങളായ ശാന്തമ്മ നായര്‍, ആനന്ദന്‍, ഓമന സുഗതന്‍, എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം മൂന്ന്. അപേക്ഷയോടൊപ്പം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2350229.

ക്യാമ്പ് രജിസ്ട്രേഷന്‍

എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ ക്യാമ്പ് രജിസ്ട്രേഷന്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 10 രാവിലെ 10 മുതല്‍ നാല് വരെയാണ് ക്യാമ്പ് രജിസ്ട്രേഷന്‍. യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും (യുഡിഐഡി കാര്‍ഡ്), ഇലക്ഷന്‍ ഐഡി എന്നിവയുമായി തങ്ങളുടെ പരിധിയിലുളള എംപ്ലോയ്‌മെന്റ് ഓഫീസില്‍ (പത്തനംതിട്ട/തിരുവല്ല) എത്തണം. ഫോണ്‍: 0468 2222745, 04692600843.

 

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, അസാപ് കേരള, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റീരിയര്‍ ഡിസൈനില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. അവസാന തീയതി ഒക്ടോബര്‍ 16.
ഫോണ്‍ :9207736306, 7736808909.

 

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിര്‍വഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

യോഗ്യത : പിഡബ്ല്യൂഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ സമാനമായ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം. പ്രായപരിധി 60 വയസിന് താഴെ. പെന്‍ഷന്‍ ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ ശരി പകര്‍പ്പും സ്ഥിര മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ് പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും പതിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട, 689 645 വിലാസത്തില്‍ രജിസ്റ്റേഡ് തപാലായും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :9567133440.

 

അറിയിപ്പ്

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒമ്പതിന് പ്രവര്‍ത്തിക്കുന്നതല്ല.

 

ടെന്‍ഡര്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

 

ടെന്‍ഡര്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

 

ക്വട്ടേഷന്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ , ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍ റിയാലിറ്റി മിക്‌സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
ഫോണ്‍ : 6282841772, 8590118698.

error: Content is protected !!