
konnivartha.com/അരുവാപ്പുലം: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐരവൺ പിഎസ്.വി.പി.എം എച് എസ് എസ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യൂണിറ്റിന് ധനസഹായം നൽകി.
50000 രൂപയാണ് എസ് പി സിയുടെ പ്രവർത്തനങ്ങൾക്കയായി കൈമാറിയത്.സാമൂഹ്യപ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി.
പൗരബോധവും ലക്ഷ്യബോധവും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക,വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും,പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുക,സാമൂഹ്യ പ്രശ്ങ്ങളിൽ ഇടപെടാനും മൂല്യങ്ങൾ ഉയർത്തി പിടിക്കുവാനും വിദ്യാർത്ഥികളെ പ്രാപതരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്ക്കാരും പോലീസ് സേനയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്നത്.
ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് രേഷ്മ മറിയം റോയി പ്രിൻസിപ്പാൾ ഹരിയ്ക്ക് ചെക്ക് കൈമാറി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വി കെ രഘു, മിനി രാജീവ്, സി ഡി എസ് ചെയർപേഴ്സൺ സൗമ്യ ഹരിശ്ചന്ദ്രൻ,. സുജലക്ഷ്മി , അഭിദേവ്, ജെൽവിൻ, ഹന്ന, ശ്രീദേവ എന്നിവർ സംസാരിച്ചു.