എ കെ പി എ കോന്നി യൂണിറ്റ് സമ്മേളനം നടന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

 

konnivartha.com/കോന്നി :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്സ് അസോസിയേഷൻ (എ കെ പി എ )കോന്നി യൂണിറ്റ് സമ്മേളനം നടന്നു.യൂണിറ്റ് പ്രസിഡന്റ് സിജോ ജോസ്സഫ്‌ ( സിജോ അട്ടച്ചാക്കല്‍) അധ്യക്ഷത വഹിച്ചു. വിനോദ് സ്വാഗതം പറഞ്ഞു.

മേഖല പ്രസിഡന്റ് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷൈജു സ്‌മൈൽ മുഖ്യ പ്രഭാക്ഷണം നടത്തി.കൈനീട്ടം പദ്ധതി വിതരണം ചെയ്തു .

പുതിയ ഭാരവാഹികളായി മാത്യു കെ ചെറിയാൻ ( പ്രസിഡന്റ്,കൊച്ചുമോൻ, ദൃശ്യ ),സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്)ജോബി ജോൺസൺ (സെക്രട്ടറി ),ജയൻ കോന്നി (ജോ സെക്രട്ടറി ), ഷാജൻ വട്ടപ്പാറ (ട്രഷറാർ ) എന്നിവരെയും യൂണിറ്റില്‍ നിന്നുള്ള മേഖല കമ്മറ്റി അംഗങ്ങളായി ബാലചന്ദ്രന്‍ ,സുധാകരൻ ചിത്രമാളിക, മഞ്ജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.ഷാജൻ വട്ടപ്പാറ നന്ദി രേഖപ്പെടുത്തി .