
konnivartha.com/നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ചു. നേതാക്കളായഎസ് എഫ്എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, അനസ് മൂഴിയിൽ, ഷഫീഖ് ചെറിയ പാലം,സലിം നെടുമങ്ങാട്,സൈഫുദ്ദീൻ,
അഭിയാൻ, റാസിൻ പത്താംകല്ല്,മുഹമ്മദ്,ഷംനാദ്,സിനാൻ, ബാസിൽ, സിനാൻ, അഖിൽ നാഥ് തുടങ്ങിയവർ സംസാരിച്ചു.