വിഷന്‍ 2031 ന്റെ ഭാഗമായി ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ഇന്ന് (ബുധനാഴ്ച, ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ‘വിഷന്‍ 2031’ അവതരിപ്പിക്കും.
ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി ബി നൂഹ് വകുപ്പിന്റെ നേട്ടം വിവരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, കേരള റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സന്‍ അനു ജോര്‍ജ്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി എസ് പ്രമോജ് ശങ്കര്‍ നന്ദി പറയും.
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് വിവിധ പാനല്‍ ചര്‍ച്ചകളും നടക്കും. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പ്രമോജ് ശങ്കര്‍, കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫ. ഡോ. സതീഷ് ബാബു, എസ് സിറ്റിസിഇ പ്രൊഫ. ചിത്ര കുമാര്‍, നാറ്റ്പാക് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി എസ് സഞ്ജയ് കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരാകും. ചര്‍ച്ചയുടെ ആശയക്രോഡീകരണം മന്ത്രി കെ ബി ഗണേഷ് കുമാര്‍ അവതരിപ്പിക്കും.