തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി
ജില്ലയിലെ ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബര്‍ 21 നും നടക്കും.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഐമാലി ഈസ്റ്റ്, 6-പുത്തന്‍പീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോര്‍ത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി
പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പുല്ലാമല, 2-ഇടനാട്, 4-മുട്ടുകുടുക്ക, 7-വാലൂതറ, 10-മുറിപ്പാറ, 12-ചെന്നീര്‍ക്കര
പട്ടികജാതി സ്ത്രീ സംവരണം 3-പ്രക്കാനം, 13-ഊന്നുകല്‍
പട്ടികജാതി സംവരണം 6-വെട്ടോലിമല
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 4-മധുമല, 5-പുളിമൂട്, 7-ഭഗവതികുന്ന്, 8-വാര്യാപുരം, 11-വലിയവട്ടം, 13 ഇലന്തൂര്‍
പട്ടികജാതി സ്ത്രീ സംവരണം 1-പരിയാരം
പട്ടികജാതി സംവരണം 3-ഓലിക്കല്‍
ചെറുകോല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-വാഴക്കുന്നം, 3-കാട്ടൂര്‍, 6-കിക്കൊഴൂര്‍, 7-മഞ്ഞപ്രമല, 8-ചരളേല്‍, 11- വാഴക്കുന്നം സൗത്ത്, 13-കൊറ്റനല്ലൂര്‍
പട്ടികജാതി സംവരണം 12-കാട്ടൂര്‍പേട്ട
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മേലുകര, 4-കോളേജ് വാര്‍ഡ്, 5-പാമ്പാടിമണ്‍, 7-കോഴഞ്ചേരി ഈസ്റ്റ്, 10-തെക്കേമല സൗത്ത്, 13-കോഴഞ്ചേരി ടൗണ്‍ സൗത്ത്, 14-കോഴഞ്ചേരി ടൗണ്‍ നോര്‍ത്ത്,
പട്ടികജാതി സംവരണം 6-കുരങ്ങ്മല
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഓന്തേക്കാട് വടക്ക്, 4-ഓന്തക്കാട്, 5-കര്‍ത്തവ്യം, 7-നെല്ലിക്കാല, 9-പുന്നയ്ക്കാട്, 12-കുറുന്താര്‍
പട്ടികജാതി സ്ത്രീ സംവരണം 8-ഇടപ്പാറ
പട്ടികജാതി സംവരണം 1-മല്ലപ്പുഴശേരി വടക്ക്
നാരങ്ങാനം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-മഠത്തുംപടി, 6-കല്ലേലി, 8-കല്ലൂര്‍, 9-കടമ്മനിട്ട, 10-മാടുമേച്ചില്‍, 12-കന്നിടുംകുഴി, 14-തെക്കേഭാഗം
പട്ടികജാതി സംവരണം 2-കണമുക്ക്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പെരുമ്പുളിക്കല്‍, 3-പടുക്കോട്ടുക്കല്‍, 4-കിരുകുഴി, 5-ഭഗവതിക്കും പടിഞ്ഞാറ്, 6-ഇടമാലി, 10-തട്ടയില്‍
പട്ടികജാതി സ്ത്രീ സംവരണം 7-തോലുഴം, 14-ചെറിലയം
പട്ടികജാതി സംവരണം 2-മന്നംനഗര്‍
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മുട്ടം കിഴക്ക്, 3-നടുവിലേമുറി വടക്ക്, 5-മാമ്പിലാലി, 9-തുമ്പമണ്‍, 12-നടുവിലേമുറി പടിഞ്ഞാറ്
പട്ടികജാതി സ്ത്രീ സംവരണം 1- മുട്ടം വടക്ക്, 6-വയലിനും പടിഞ്ഞാറ്
പട്ടികജാതി സംവരണം 8-തുമ്പമണ്‍ കിഴക്ക്
കുളനട ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 02-മാന്തുക കിഴക്ക്, 05-കടലിക്കുന്ന്, 06-പുതുവാക്കല്‍, 08-മണല്‍ത്തറ, 10-തുമ്പമണ്‍ വടക്ക്, 11-തുമ്പമണ്‍താഴം, 14-കൈപ്പുഴ
പട്ടികജാതി സ്ത്രീ സംവരണം 01-മാന്തുക, 04-ഉള്ളന്നൂര്‍ കിഴക്ക്
പട്ടികജാതി സംവരണം 07-പാണില്‍
ആറന്മുള ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മാലക്കര, 7-ആറന്മുള, 10-കിടങ്ങന്നൂര്‍ കിഴക്ക്, 12-ഗുരുക്കന്‍കുന്ന്, 14-വല്ലന, 15-കോട്ട കിഴക്ക്, 18-കുറിച്ചിമുട്ടം വടക്ക്
പട്ടികജാതി സ്ത്രീ സംവരണം 4-കോട്ടയ്ക്കകം, 6-ആറന്മുള പടിഞ്ഞാറ്, 13-എരുമക്കാട്
പട്ടികജാതി സംവരണം 3-ഇടയാറന്മുള വടക്ക്, 5-കളരിക്കോട്
മെഴുവേലി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-കാരിത്തോട്ട, 4-പത്തിശേരി, 7-അയത്തില്‍, 12-ആണര്‍കോഡ്, 14-ഉള്ളന്നൂര്‍ പട്ടികജാതി സ്ത്രീ സംവരണം 6-മൂലൂര്‍, 9-ഇലവുംതിട്ട
പട്ടികജാതി സംവരണം 13-മെഴുവേലി
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-കടമാന്‍കുഴി, 3-മുരുപ്പേല്‍ത്തറ, 7-ചാങ്കൂര്‍, 10-തിരുമങ്ങാട്, 11-കുറുമ്പകര, 14-ഇളമണ്ണൂര്‍ പടിഞ്ഞാറ്
പട്ടികജാതി സ്ത്രീ സംവരണം 15-മരുതിമൂട്, 16-പാറയ്ക്കല്‍
പട്ടികജാതി സംവരണം 12-കുന്നിട കിഴക്ക്
ഏറത്ത് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-അയ്യല്‍കോയിക്കല്‍, 4-പരുത്തപ്പാറ, 9-പുതുശേരിഭാഗം, 10-മഹര്‍ഷിക്കാവ്, 11-ചാത്തന്നുപ്പുഴ, 12-വടക്കടത്തുകാവ്, 16-തുവയൂര്‍ വടക്ക്
പട്ടികജാതി സ്ത്രീ സംവരണം 8-പുലിമല, 17-ജനശക്തി
പട്ടികജാതി സംവരണം 13- ചുരക്കോട്
ഏഴംകുളം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പുതുമല, 5-പ്ലാന്റേഷന്‍മുക്ക്, 7-ഈട്ടിമൂട്, 10-കളമല, 12-ഏനാത്ത് ടൗണ്‍, 14-ഏനാത്ത് വടക്ക്, 15-കടിക, 16-മാങ്കൂട്ടം, 20-അറുകാലിക്കല്‍ കിഴക്ക്
പട്ടികജാതി സ്ത്രീ സംവരണം 18-കോട്ടമുകള്‍, 21-ഏഴംകുളം ടൗണ്‍
പട്ടികജാതി സംവരണം 6-നെടുമണ്‍
കടമ്പനാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-മലങ്കാവ്, 4-മഹര്‍ഷിമംഗലം, 6-കന്നിമല, 10-മണ്ണടി, 13-നിലക്കല്‍, 15-എള്ളുംവിള, 16-കടമ്പനാട് ടൗണ്‍
പട്ടികജാതി സ്ത്രീ സംവരണം 8-ദേശക്കല്ലുംമൂട്, 14-വേമ്പനാട്ട്
പട്ടികജാതി സംവരണം 5-മാഞ്ഞാലി
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-നെടുമണ്‍കാവ്, 2-മരുതിക്കാല, 6-കുളത്തുമണ്‍, 8-പാടം, 11-പുന്നമൂട്, 13-ഒന്നാംകുറ്റി, 15-കല്ലറേത്ത്, 16-കലഞ്ഞൂര്‍ ടൗണ്‍
പട്ടികജാതി സ്ത്രീ സംവരണം 4-ഇഞ്ചപ്പാറ, 20-പല്ലൂര്‍
പട്ടികജാതി സംവരണം 18-കൂടല്‍ ടൗണ്‍
കൊടുമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 7-അങ്ങാടിക്കല്‍ ഹൈസ്‌ക്കൂള്‍, 9-കൊടുമണ്‍ചിറ, 10-കൊടുമണ്‍ കിഴക്ക്, 12-കൊടുമണ്‍, 14-ചൂരക്കുന്ന്, 15-ഐക്കാട് കിഴക്ക്, 19-ഇടത്തിട്ട
പട്ടികജാതി സ്ത്രീ സംവരണം 2-അന്തിച്ചന്ത, 5-ഒറ്റത്തേക്ക്, 11-എരുത്വാകുന്ന്
പട്ടികജാതി സംവരണം 3-അങ്ങാടിക്കല്‍ വടക്ക്, 13-ചിരണിക്കല്‍
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-പള്ളിക്കല്‍, 4-തെങ്ങിനാല്‍, 11-ചേന്നംപള്ളില്‍, 12-മലമേക്കര, 17-മുളമുക്ക്, 19-തോട്ടംമുക്ക്, 20-കൊല്ലായിക്കല്‍, 21-തെങ്ങമം, 24-കള്ളപ്പന്‍ചിറ
പട്ടികജാതി സ്ത്രീ സംവരണം 3-ഇളംപള്ളില്‍, 5-പുള്ളിപ്പാറ, 18-മുണ്ടപ്പള്ളി
പട്ടികജാതി സംവരണം 2-മേക്കുന്ന്, 14-പെരിങ്ങനാട്
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.
തദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് (ഒക്ടോബര്‍ 16)
ജില്ലയിലെ അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് (ഒക്ടോബര്‍ 16) രാവിലെ 10 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് അടൂര്‍, 10.30ന് പത്തനംതിട്ട, 11 ന് തിരുവല്ല, 11.30ന് പന്തളം എന്നീ മുനിസിപ്പാലിറ്റികളുടെ നറുക്കെടുപ്പാണ് നടക്കുക. നറുക്കെടുപ്പ് നടപടിക്രമം വീക്ഷിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് പ്രതിനിധികള്‍ക്ക് പങ്കെടുക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. 90 ദിവസത്തേക്കാണ് നിയമനം. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് സേവനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 16ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762.
വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഒക്ടോബര്‍ 16ന്
മൃഗസംരക്ഷണവകുപ്പ് മല്ലപ്പള്ളി ബ്ലോക്കിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒക്ടോബര്‍ 16ന് പകല്‍ 12നാണ് അഭിമുഖം. യോഗ്യത: ബിവിഎസ്‌സി ആന്റ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ഫോണ്‍ : 0468 2322762.
വിദ്യാഭ്യാസ അവാര്‍ഡ് ജില്ലാതല വിതരണ ഉദ്ഘാടനം (ഒക്ടോബര്‍16)
കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി/ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡിന്റ ജില്ലാതല ഉദ്ഘാടനം (ഒക്ടോബര്‍ 16) നടക്കും. പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ വ്യാഴാഴ്ച രാവിലെ 11 ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണവും ആനുകൂല്യ വിതരണവും നിര്‍വഹിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് ഉമ്മന്‍ അധ്യക്ഷനാകും.
ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ് , നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍, കെ.എസ്.കെ.റ്റി.യു. സംസ്ഥാന ജോ. സെക്രട്ടറി സി.രാധാകൃഷ്ണന്‍, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി. രതീഷ് കുമാര്‍ , ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ് തട്ടയില്‍ ഹരികുമാര്‍, കെ.റ്റി.എം.എസ്. ജില്ലാ സെക്രട്ടറി കെ.എന്‍. സതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് ബീനാ ബാബു എന്നിവര്‍ പങ്കെടുക്കും. വിവിധ ക്ഷേമപദ്ധതികളിലായി ജില്ലയില്‍ 1,94,77,213 രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. അംശദായം അടയ്ക്കാതെ കുടിശിക വരുത്തിയതുമൂലം അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ഡിസംബര്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 18ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 18ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഗതാഗത നിയന്ത്രണം
കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂനങ്കരയില്‍ നിന്ന് തോണികടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍മടത്തുംമൂഴി- പൂവത്തുംമൂട്- അറക്കമണ്‍ ജംഗ്ഷനിലൂടെ തിരിഞ്ഞുപോകണമെന്ന് ളാഹ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
സ്‌കോള്‍ കേരള പ്രവേശനം
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളില്‍ ഇക്കണോമിക്‌സ് ഒരു വിഷയമായിട്ടെടുത്ത് പഠിക്കുന്ന ഒന്നാവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0471 2342950, 2342369, www.scolekerala.org
തൊഴിലധിഷ്ഠിത കോഴ്‌സ് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് , ക്ലൗഡ് കമ്പ്യൂട്ടിംഗ്, സിസിടിവി, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 9526229998.
ടെന്‍ഡര്‍
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍ : 8593962467.
ലേലം 24ന്
അടൂര്‍ കോടതി സമുച്ചയത്തിലെ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുളള പരസ്യലേലം ഒക്ടോബര്‍ 24ന് രാവിലെ 11.30ന് അടൂര്‍ മുന്‍സിഫ് കോടതി പരിസരത്ത് നടക്കും. ഫോണ്‍: 8086395139. ഇ-മെയില്‍ : [email protected]
വികസന സദസ്
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഒക്ടോബര്‍ 17ന് രാവിലെ 10ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
വായ്പ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ , വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം വായ്പ പദ്ധതികളിലേക്കാണ് അപേക്ഷിക്കാവുന്നത്. പലിശ നിരക്ക് 6-9 ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം.
കുടുംബശ്രീ സി.ഡി.എസിന്റെ മൈക്രോ ക്രെഡിറ്റ് പദ്ധതി (ലഘു വായ്പ) പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 5 -6 ശതമാനം. ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2226111, 2272111.
ലഹരി ദൃശ്യകലാവിഷ്‌കാരം
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രം റാന്നി ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ലഹരി ദൃശ്യകലാവിഷ്‌കാരം അവതരിപ്പിച്ചു. മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് റാന്നി ഉപജില്ല ബി. ആര്‍. സി ഷാജി. പി. സലാമിന്റെ നേതൃത്വത്തില്‍ വടശേരിക്കര പെരുനാട് ശബരിമല ഇടത്താവളത്തില്‍ ടൊബാക്കോ ഫ്രീ എഡ്യൂക്കേഷന്‍ ചലഞ്ചിലാണ് അവതരണം നടന്നത്.
മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഒക്ടോബര്‍ 18 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വളര്‍ത്ത് മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും വിതരണം ചെയ്യും. ഫോണ്‍ : 9846604473, 0468 2214589.
ടെന്‍ഡര്‍
പത്തനംതിട്ട മുനിസിപ്പാലിറ്റി, ജനറല്‍ ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്, ആശ വര്‍ക്കര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 9497713258.
പന്തളം നഗരസഭയില്‍ വികസന സദസ്
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും പന്തളം നഗരസഭയില്‍ വികസന സദസ് സംഘടിപ്പിച്ചു. മുട്ടാര്‍ സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അച്ചന്‍കുഞ്ഞ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പുസ്തക പ്രകാശനം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ യു രമ്യ അധ്യക്ഷയായി. റിസോഴ്സ് പേഴ്സണ്‍ എസ് കെ സുനില്‍കുമാര്‍ വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോയും പന്തളം നഗരസഭയുടെ വികസന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഇ ബി അനിത അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ ഉദ്ഘാടനം ചെയ്തു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസനസദസ് സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ ഗിരീഷ് കുമാര്‍ വിശദീകരിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വികസന സദസില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് പെരുമ്പെട്ടി അവതരിപ്പിച്ചു. വികസന ചര്‍ച്ചയില്‍ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ജനങ്ങള്‍ ഉന്നയിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ഫിലിപ്പ്, മല്ലപ്പള്ളി ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.പ്രകാശ് കുമാര്‍ ചരളേല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ് ഡി നായര്‍, റോബി ഏബ്രഹാം, വി വി വിജിത, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന്‍ വര്‍ഗീസ്, അംഗങ്ങളായ ഇന്ദു എം.നായര്‍, രാജേഷ് കുമാര്‍, തങ്കമ്മ ജോര്‍ജ്, ഒ.ആര്‍ ബിനോജ് കുമാര്‍, പ്രകാശ് പി സാം, ബിന്ദു സജി, കെ.ജി സനല്‍ കുമാര്‍, ഉഷാ സുരേന്ദ്രനാഥ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി.റോബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സി പ്രസാദ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസിന്റെ ഉദ്ഘാടനം വായ്പൂര് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ നിര്‍വഹിച്ചു.
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി.
സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്. റിസോഴ്‌സ് പേഴ്സണ്‍ കെ വിനീത വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച് അസിസ്റ്റന്റ് സെക്രട്ടറി റംല ബീവി അവതരണം നടത്തി. ഭാവി വികസനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.
ഭവനരഹിതരായ 118 ആളുകള്‍ക്ക് ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വീട് നല്‍കി. 155 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് ആനുകൂല്യം നല്‍കി.
:ഡിജി കേരളം’ പദ്ധതിയിലൂടെ കണ്ടെത്തിയ 1532 പഠിതാക്കളില്‍ മുഴുവന്‍ പേര്‍ക്കും പരിശീലനം നല്‍കി. മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി റോഡുകള്‍ നിര്‍മിച്ചു സഞ്ചാരയോഗ്യമാക്കിയതായും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ ജമീല ബീവി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ആര്‍ കരുണാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ദാമോദരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി അഞ്ജലി, മീനാ മാത്യു, അമ്മിണി രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.