
konnivartha.com:കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡ് നമ്പര്‍ 16 ലെ ആശപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും 25 നും 45 നും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം.
പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം. കോന്നി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2243469.