പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/10/2025 )

Spread the love

 

ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും:ചെറുകോല്‍, കൊടുമണ്‍, പള്ളിക്കല്‍, സീതത്തോട്, ചിറ്റാര്‍, ഏറത്ത്, പെരിങ്ങര, റാന്നി, ഓമല്ലൂര്‍ :വികസന സദസ് ഒക്ടോബര്‍ 18 ന്

ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 18 രാവിലെ 10 ന് വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 ന് കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കൊടുമണ്‍ സെന്റ് ബെഹനാന്‍സ് സിറിയന്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ വികസന സദസ് രാവിലെ 10 ന് പഴകുളം സൂര്യതേജസ് ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് ഏറത്ത് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ചൂരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഉച്ചയ്ക്ക് രണ്ടിന് സീതത്തോട് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ചിറ്റാറില്‍ രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് എ ബഷീര്‍ വികസന സദസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ചാത്തങ്കേരി പഞ്ചായത്ത് ക്മ്മ്യൂണിറ്റി ഹാളില്‍ പെരിങ്ങര ഗ്രാമപഞ്ചായത്ത് വികസന സദസ് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. റാന്നി ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30 സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യും.

 

തദ്ദേശ തിരഞ്ഞെടുപ്പ് : ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഒക്ടോബര്‍ 18ന്

ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഇന്ന് (ഒക്ടോബര്‍ 18) രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കും.

 

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു  കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081

 

ഫാര്‍മസിസ്റ്റ് നിയമനം

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2025 ഒക്ടോബര്‍ ഒന്നിന് 40 വയസ്.  യോഗ്യത : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ബി ഫാം ബിരുദം അല്ലെങ്കില്‍ ഡി ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.

 

ക്വട്ടേഷന്‍

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് ഉപയോഗത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2016 അല്ലെങ്കില്‍ അതിന് ശേഷമോ ഉളള മോഡല്‍, 04 സീറ്റ് വാഹനം/ബൊലേറോ അഭികാമ്യം) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24 വൈകിട്ട് നാലുവരെ.  ഫോണ്‍ : 0468 2221807.

 

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എംഎസ്‌യു-പിജി-വെറ്റ് തസ്തികയില്‍ ഒരു ഒഴിവ്.  പ്രായപരിധി 2025 ജനുവരി ഒന്നിന് 60 വയസ് കവിയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 61000 രൂപ. യോഗ്യത : എംവിഎസ്‌സി സര്‍ജറിയും കെഎസ്‌വിസി രജിസ്‌ട്രേഷന്‍, എല്‍എംവി ലൈസന്‍സ്. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27 നകം  ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍ഒസി ഹാജരാക്കണം. ഫോണ്‍ : 0471 2330756.

 

ആശപ്രവര്‍ത്തക ഒഴിവ്

കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡ് നമ്പര്‍ 16 ലെ ആശപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും  25 നും 45 നും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം. പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം. കോന്നി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 25 ന്  ഉച്ചയ്ക്ക്  രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2243469.

 

അന്താരാഷ്ട്ര വാര്‍ധക്യ ദിനാചരണം

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും കോന്നി സീനിയര്‍ ഇന്റര്‍നാഷണല്‍ ലിജിയന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ധക്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി വിശ്വഭാരതി കോളേജില്‍ നടന്നു. കോന്നി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജെയിംസ് ജോസഫ് അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍ സന്ദേശം അവതരിപ്പിച്ചു. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിരണ്‍ ബാബു, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സ്മിത ആന്‍ സാം, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ്  മീഡിയാ ഓഫീസര്‍ ബിജു ഫ്രാന്‍സിസ് ,  വിശ്വഭാരതി കോളജ് പ്രിന്‍സിപ്പല്‍ വി.ബി ശ്രീനിവാസന്‍, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാണല്‍ ഡോ. സുരേഷ്‌കുമാര്‍, കോന്നി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി രജിസ് കൊട്ടാരം, എം.പി. ബിജുകുമാര്‍, സി പി ആശ, ബി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.   സീനിയര്‍ കണ്‍സള്‍ട്ടന്റ് (സൈക്യാട്രി) ഡോ. റ്റി സാഗര്‍  ബോധവല്‍ക്കരണ ക്ലാസ് നടത്തി.

 

പത്തനംതിട്ട ജില്ല ഇന്‍ക്ലൂസീവ് കായിക പരിശീലനം

സംസ്ഥാന കായിക മേളയോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ല ഇന്‍ക്ലൂസീവ് കായിക പരിശീലനം സമാപനവും മാര്‍ച്ച് പാസ്റ്റും  ഒക്ടോബര്‍ 19ന് കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.   ചിറ്റയം ഗോപകുമാര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി  വീണ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായികമേളയില്‍ മാറ്റുരയ്ക്കുന്ന ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റില്‍  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും.

error: Content is protected !!