കോന്നി നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി എം.എൽ.എ

Spread the love

 

കോന്നിയുടെ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ട്: നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

konnivartha.com; കോന്നിയുടെ വികസന മുന്നേറ്റത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വമായിട്ട് 6 വർഷം പൂർത്തിയാകുന്നു. നാടിന് 200 കോടിയുടെ വികസന പദ്ധതികൾ സമ്മാനിച്ചാണ് എം.എൽ.എ വാർഷികം ആഘോഷിക്കുന്നത്.

2019 ഒക്ടോബർ 24 നാണ് അഡ്വ.കെ.യു.ജനീഷ് കുമാറിനെ എം.എൽ.എ യായി തെരഞ്ഞെടുത്തത്.28 നായിരുന്നു സത്യപ്രതിഞ്ജ .ജനപ്രതിനിധിയായി 6 വർഷം പൂർത്തിയാകുമ്പോൾ 6 ദിവസം കൊണ്ട് 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അഡ്വ.പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, വീണാ ജോർജ്ജ് ഉൾപ്പടെ നിരവധി മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടനത്തിൻ്റെ ഭാഗമാകും.നിർമ്മാണം പൂർത്തീകരിച്ചവയും, നിർമ്മാണ തുടക്കം കുറിക്കുന്നവയുമായ നിരവധി പദ്ധതികളാകും ഉദ്ഘാടനം ചെയ്യുക.

ഓരോ ദിവസത്തെയും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ ഓരോ പ്രദേശത്തും പൂർത്തിയായി വരുന്നു. ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങളാണ് ഉദ്ഘാടനത്തിനായി നടക്കുന്നത്.

(ഒക്ടോബർ 23) 110.94 കോടിയുടെ പൊതുമരാമത്ത് റോഡ് വികസന പ്രവർത്തനങ്ങൾ അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓരോ ദിവസവും കോടികളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.

ജനങ്ങളെ ചേർത്തു നിർത്തി നടത്തിയ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ടാണ് പൂർത്തിയാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.കാൽനൂറ്റാണ്ടായി അനുഭവിച്ച വികസന പിന്നോക്കാവസ്ഥയിൽ നിന്നും കോന്നി മുന്നേറ്റം നടത്തിയ ആറാണ്ടാണ് കടന്നു പോയത്. കോന്നിയിലെ പ്രധാന പാത പൂർത്തിയാക്കാൻ കഴിഞ്ഞതും, മെഡിക്കൽ കോളേജിനെ യാഥാർത്ഥ്യമാക്കിയതും, പുതിയ 3 നേഴ്സിംഗ് കോളേജ് ആരംഭിച്ചതും, ചിറ്റാറിൽ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിർമ്മാണം ആരംഭിച്ചതും, കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മിച്ചതും, മലയോര മേഖലയിലടക്കം എല്ലാ റോഡുകളും ആധുനിക നിലവാരത്തിലേക്ക് മാറ്റാൻ കഴിഞ്ഞതും, കോടികൾ മുടക്കി പുതിയ ആശുപത്രി കെട്ടിടങ്ങൾ തീർത്തതും ഉൾപ്പടെ കോന്നിയിൽ വികസന പെരുമഴ തീർക്കാൻ കഴിഞ്ഞു.

കരിയാട്ടം കോന്നിക്ക് 10 ദിവസത്തെ ഉത്സവം സമ്മാനിച്ചെങ്കിൽ, ആറാം വാർഷികത്തിൽ 6 ദിവസം വികസന ഉത്സവം തീർക്കുകയാണ്. എല്ലാ ഉദ്ഘാടന പരിപാടികളിലും ജനങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായും എം.എൽ.എ പറഞ്ഞു.

(ഒക്ടോബർ 23) ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ:

konnivartha.com: കോന്നി യോജക മണ്ഡലത്തിൽ 110.94 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് വികസന പ്രവർത്തികൾ ഇന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും.

18 കോടി രൂപ അനുവദിച്ച് അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ് – മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ- ട്രാൻസ്ഫോമർ ജംഗ്ഷൻ- ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കുമ്മണ്ണൂർ ജംഗ്ഷനിൽ രാവിലെ 10 മണിക്ക് നടക്കും.

6 കോടി രൂപ അനുവദിച്ച് നിർമിക്കുന്ന കോന്നി -വെട്ടൂർ-കൊന്നപ്പാറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, 2.57 കോടി രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ച കോന്നി മിനി ബൈപ്പാസിന്റെയും  (TVM ആശുപത്രിപ്പടി – കോന്നി പോലീസ് സ്റ്റേഷൻ – ഇളങ്ങവട്ടം ക്ഷേത്രം റോഡ് ) ഉദ്ഘാടനവും 10.30 ന് കോന്നിയിലും, 5 കോടി രൂപ ചിലവിൽ മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, 6.20 കോടി രൂപ അനുവദിച്ച് വെട്ടൂർ- കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച നിർമിക്കുന്ന മലയാലപ്പുഴ ബസ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനവും 11 മണിക്ക് മലയാലപ്പുഴയിൽ നടക്കും.

ഏഴു കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചള്ളംവേലിപ്പടി – പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റെയും, 3.85 കോടി രൂപയ്ക്ക് പ്രമാടം പഞ്ചായത്ത്പടി- കൊട്ടിപിള്ളേത്ത് – ഐരെത്ത് വിള റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും 11.30 ന് പൂങ്കാവ് ജംഗ്ഷനിലും, 61.17 കോടി രൂപ അനുവദിച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ഉദ്ഘാടനം ഉച്ചക്ക് രണ്ട് മണിക്ക് കൊടുമണ് ജംഗ്ഷനിലും നടക്കും.

 

error: Content is protected !!