
konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ്
മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്കി.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്. ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനായി. പുനലൂര്‍- മൂവാറ്റുപുഴ റോഡ് നവീകരിച്ചു. നാലുവര്‍ഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് ആരുവാപ്പുലം എന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ വലിയ മാറ്റം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് റോഡ് നിര്‍മ്മാണം 14 കോടി രൂപ ചെലവില്‍ പുരോഗമിക്കുന്നു. വനത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ടൂറിസം സാധ്യത പരിശോധിക്കുമെന്നും എംഎല്‍എ പറഞ്ഞു.
18 കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മാണം. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി റ്റി അജോ മോന്, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി,അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന് നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി സിന്ധു, വി ശ്രീകുമാര്‍, ഷീബ സുധീര്‍,അംഗംങ്ങളായ വി കെ രഘു, മിനി രാജീവ്, ജി ശ്രീകുമാര്‍, ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാല്‍, രഘുനാഥ് ഇടത്തിട്ട, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആഷിഷ് ലാല്‍, റഷീദ് മുളന്തറ, സാദിഖ് കുമ്മണ്ണൂര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എംജി മുരുകേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.