കോന്നിയുടെ വികസനത്തിന്‍റെ ആറാണ്ട്: ഇന്നും (ഒക്ടോബർ 24) ഉദ്ഘാടന പരമ്പര

Spread the love

 

 

konnivartha.com:അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി ഇന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കും. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഇന്നത്തെ ഉദ്ഘാടനങ്ങൾ നടത്തുക. നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.ഇന്ന് ഉദ്ഘാടനം നടത്തുന്ന പദ്ധതികൾ ചുവടെ:

പോസ്റ്റ് ഓഫീസ് –
കാവിന്റയ്യത്ത് പടി പത്തുലക്ഷം

കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം

തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം

സ്മാർട്ട്‌ അങ്കണവാടി കുടമുക്ക് 55 ലക്ഷം

കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം

ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി
5 ലക്ഷം

വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം

നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം റോഡ്
10 ലക്ഷം

വള്ളിക്കോട് കുടുംബാരോഗികേന്ദ്രം പുതിയ കെട്ടിടം
27 ലക്ഷം

കുഴിപ്പറമ്പിൽപടി നെല്ലിപ്പള്ളിൽ പടി
5 ലക്ഷം

പിഡി യുപിഎസ് പാചകപ്പുര 10 ലക്ഷം

വള്ളിക്കോട് ഏലാ വികസനം ട്രാക്ടർ പാലം 40 ലക്ഷം.

കരിമുരിക്കൽപടി- പുല്ലംപ്ലാവിൽ പടി 15 ലക്ഷം.
കനത്ത മഴയിലും വലിയ ജനപങ്കാളിത്തമാണ് ഇന്നലെ നടന്ന ഉദ്ഘാടനങ്ങൾക്ക് ഉണ്ടായതെന്ന് എം.എൽ.എ പറഞ്ഞു.വികസിത കോന്നിയെ ജനങ്ങൾ ഏറ്റെടുത്തതിൻ്റെ തെളിവാണിതെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!