ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു .
തിരഞ്ഞെടുത്ത വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ സമരം തുടരുകയാണ് .രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബി ജെ പി നേതാവ് പി. കെ. കൃഷ്ണദാസ് പറഞ്ഞു .
സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. സ്വര്‍ണക്കടത്തില്‍ രാജിവച്ച് പുറത്തു വന്ന് സര്‍ക്കാര്‍ ഉത്തരം പറയണം എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു.