കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി എട്ടുമുറി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു.ബിജുവും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്.ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് സന്ധ്യയെ പുറത്തെത്തിക്കാനായത്. ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു . രണ്ടു വീടുകൾ തകർന്നു.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.
അടിമാലി എട്ടുമുറിക്ക് മുകൾഭാഗത്തായി നാഷണൽ ഹൈവേ പണി നടക്കുന്ന സ്ഥലത്തിന് മുകളിലായി ഇന്നലെ ഗർത്തം രൂപപ്പെട്ടിരുന്നു. ഗതാഗതം ഈ വഴി നിർത്തിവച്ചിരുന്നു .
