ഡോ. എം .എസ്. സുനിലിന്റെ 363-മത് സ്നേഹഭവനം പ്രീതിക്കും രതീഷിനും രണ്ട് പെൺ കുഞ്ഞുങ്ങൾക്കും
konnivartha.com; പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 363- മത് സ്നേഹഭവനം ചിക്കാഗോയിലെ മലയാളി അസോസിയേഷൻ ഓഫ് റസ്പിറ്റോറി കെയറിന്റെ സഹായത്താൽ റാന്നി നെല്ലിക്കമൺ കല്ലുപറമ്പിൽ പ്രിയയ്ക്കും രതീഷിനും വിദ്യാർഥിനികളായ രണ്ടു പെൺകുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ചു നൽകി.
വീടിന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ .അഡ്വ. പ്രമോദ് നാരായണനും താക്കോൽദാനം മാർക്ക് അംഗമായ ടോം കാലായിലും നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന പ്രിയയ്ക്കും കുടുംബത്തിനും സ്വന്തമായുള്ള 5 സെൻറ് സ്ഥലത്ത് മാർക്ക് അംഗങ്ങൾ നൽകിയ എട്ടര ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് മുറികളും ,അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 1200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.
വാർഡ് മെമ്പർ ഷൈനി മാത്യൂസ്., പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ., അച്ചു സ്കറിയ , എബ്രഹാം വെട്ടിക്കാട്., രാജു തേക്കട എന്നിവർ പ്രസംഗിച്ചു.