konnivartha.com; കൂടല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടും ജനസൗഹൃദമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷാന്‍ ഹുസൈന്‍, ആശ സജി, അംഗങ്ങളായ മേഴ്‌സി ജോബി, എം മനു, പ്രസന്നകുമാരി, അജിത സജി, ബിന്ദു റെജി, അലക്‌സാണ്ടര്‍ ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി വി വിജയകുമാര്‍, സുജ അനില്‍, കോന്നി തഹസില്‍ദാര്‍ സിനിമോള്‍ മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സന്തോഷ് കൊല്ലംപടി, രാജന്‍ ഉണ്ണിത്താന്‍, വി ഉന്മേഷ്, ഇ എം ജോണ്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.