റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റം : മന്ത്രി കെ. രാജന്
konnivartha.com; ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ വേഗതയില്‍ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി. രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റിലീസ്, സര്‍വേ വകുപ്പിന്റെ ഇ മാപ്പ് പോര്‍ട്ടലുകള്‍ കോര്‍ത്തിണക്കിയ എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനം ഭൂമി ക്രയവിക്രയം എളുപ്പമാക്കി. നാലുലക്ഷത്തിലധികം പട്ടയങ്ങള്‍ നല്കി ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടത്തിനരികിലാണ് സംസ്ഥാനം. ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കും. 632 വില്ലേജുകളെ സ്മാര്‍ട്ട് ആക്കിയതായും നാനൂറോളം വില്ലേജ് ഓഫീസുകള്‍ പുനര്‍നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.
ആറന്മുള ഇടശ്ശേരിമല എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ ആറന്മുള, ചെന്നീര്‍ക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ജില്ലയില്‍ ഭരണാനുമതി ലഭിച്ച 41 ല്‍ 32 എണ്ണം സ്മാര്‍ട്ട് വില്ലേജാക്കി മാറ്റാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, എഡിഎം ബി. ജ്യോതി, മുന്‍ എംഎല്‍എ മാലേത്ത് സരള ദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുറമറ്റം സെന്റ് മേരീസ് ഊര്‍ശ്ലേം ഓര്‍ത്തോഡക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പുറമറ്റം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ മാത്യൂ ടി തോമസ് എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ എ കെ ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ്, അംഗം കെ ഒ മോഹന്‍ദാസ്, ജില്ല പഞ്ചായത്തംഗം ജിജി മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷിജു പി കുരുവിള, ബാബു പാലയ്ക്കല്‍, അനീഷ് കുമാര്‍, മഞ്ജു മോള്, പി എ വര്‍ഗീസ്, ജോ എണ്ണയ്ക്കാട്, ഹബീബ് റാവുത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിരണം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ നടന്ന നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. തിരുവല്ല പിഡബ്ല്യൂഡി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ശ്രുതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷാന്‍ ഹുസൈന്, ആശ സജി, അംഗങ്ങളായ മേഴ്സി ജോബി, എം. മനു, പ്രസന്നകുമാരി, അജിത സജി, ബിന്ദു റെജി, അലക്സാണ്ടര്‍ ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. വി. വിജയകുമാര്‍, സുജ അനില്‍, കോന്നി തഹസില്‍ദാര്‍ സിനിമോള്‍ മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സന്തോഷ് കൊല്ലംപടി, രാജന് ഉണ്ണിത്താന്, വി ഉന്മേഷ്, ഇ. എം. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേല്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി വില്ലേജ്, ഇലന്തൂര്‍ ബ്ലോക്ക്, കോഴഞ്ചേരി താലൂക്ക് കാര്യാലയങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിക്കാം. ഫോണ്‍ : 0468 2212052.
സ്കോളര്‍ഷിപ്പ്
മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2025 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകള്‍ ഒഴികെ മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് യോഗ്യത പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തതുല്യ ഗ്രേഡോ നേടിയിരിക്കണം. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 04682 320158.
വിദ്യാകിരണം സ്കോളര്‍ഷിപ്പ്
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയ്ഡഡ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് പുറമെ സ്വകാര്യ /സ്വാശ്രയ/ ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുളള സാക്ഷ്യപത്രം സ്കൂള്‍/ കോളജ് മേധാവിയില്‍ നിന്ന് ലഭിച്ചത് അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.
ഫാര്‍മസിസ്റ്റ് നിയമനം
കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ഡിഫാം/ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഒഴിവ് – ഒന്ന്. മാസവേതനം – 22350 രൂപ. പ്രായപരിധി – 18-36. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 29ന് രാവിലെ 11ന് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 245613.
ശ്രേഷ്ഠം പദ്ധതിക്ക് അപേക്ഷിക്കാം
കലാകായിക രംഗങ്ങളില്‍ അഭിരുചിയുളള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നതിന് ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.
ഭിന്നശേഷി കലോത്സവം
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉണര്‍വ് -ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ആര് അനീഷ അധ്യക്ഷയായി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആതിര ജയന്, ചെന്നീര്‍ക്കര ഡിവിഷന് അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന് അംഗം ജിജി ചെറിയാന് മാത്യു, ചെറുകോല്‍ ഡിവിഷന് അംഗം പി വി അന്നമ്മ, ഓമല്ലൂര്‍ ഡിവിഷന് അംഗം വി ജി ശ്രീവിദ്യ, ശിശു വികസന പദ്ധതി ഓഫീസര്‍ സി ഡി സൂസമ്മ എന്നിവര്‍ പങ്കെടുത്തു.
കര്‍ഷക പരിശീലനം
അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ സുരക്ഷിതമായ പാലുല്പാദനം വിഷയത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ കര്‍ഷക പരിശീലനം നടത്തുന്നു. ഫോണ്‍ : 9447305100, 9496332048, 8304948553, 04734 299869.
സ്പെഷ്യല്‍ സ്കൂള്‍ പാക്കേജിന് അപേക്ഷിക്കാം
2025-26 വര്‍ഷത്തെ സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ് ലഭിക്കുന്നതിന് അര്‍ഹതയുളള സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31. വെബ്സൈറ്റ്: www.ssportal.kerala.gov.in. ഫോണ്‍ : 0469 2600181.
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാ മിഷന് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2016 / അതിന് ശേഷമോ ഉളള മോഡല്‍, 4 സീറ്റ്) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2221807.
ക്വട്ടേഷന്‍
ജില്ലാ മേരാ യുവഭാരത് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിന് 1200 സിസിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി എ സി വാഹനം അഞ്ച് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 7558892580, 0468 2962580.
കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം പ്രമോദ് നാരായണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ അധ്യക്ഷയായി. ഓരോ വാര്‍ഡിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുടുംബശ്രീ, സംഘകൃഷി, സംരംഭ യൂണിറ്റുകളെയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വനിതാ ശിങ്കാരിമേളക്കാര്‍ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടിശിക നിവാരണ ക്യാമ്പ്
മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 31 വരെ ജില്ലാ ഓഫീസില്‍ നേരിട്ടെത്തിയും കുടിശിക ഒടുക്കാം. ഒക്ടോബര്‍ 29ന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലും ഒക്ടോബര്‍ 30ന് ഏനാത്ത് എസ് കെ ബില്‍ഡിംഗിലും രാവിലെ 10 മുതല്‍ ക്യാമ്പ് നടക്കും. ഫോണ്‍ : 04682 320158.
റാങ്ക് പട്ടിക
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഇന്‍ഷുറന്‍സ് /മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- എസ് റ്റി, കാറ്റഗറി നമ്പര്‍ 470/2022) തസ്തികയിലേക്ക് 2023 ഡിസംബര്‍ 28ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഇന്‍ഷുറന്‍സ് /മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- വിശ്വകര്‍മ, കാറ്റഗറി നമ്പര്‍ 471/2022) തസ്തികയിലേക്ക് 2024 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി സ്കൂള്‍, അങ്കണവാടി, തൊഴിലുറപ്പ് സൈറ്റ് എന്നിവിടങ്ങളിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് സാര്‍വത്രിക പ്രഥമശുശ്രൂഷ പരിശീലനം ലക്ഷ്യമാക്കി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അടൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് അംഗങ്ങള്‍ പ്രഥമ ശുശ്രൂഷ പരിശീലനം നല്കി.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീകുമാര്‍, വി പി വിദ്യാധര പണിക്കര്‍, പ്രിയ ജോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, അംബിക ദേവരാജന്‍, പൊന്നമ്മ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐഷാ എസ് ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജു, പബ്ലിക്ക് ഹെല്‍ത്ത് നെഴ്സ് ജീജ എന്നിവര്‍ പങ്കെടുത്തു.
