മലയാള ദിനം, ഭരണഭാഷാ വാരം ഉദ്ഘാടനം നവംബര്‍ ഒന്നിന്

Spread the love

photo thanks :Yahiya H. Pathanamthitta

ജില്ലാ ഭരണ കേന്ദ്രവും പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനം, ഭരണഭാഷാ വാരം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി ജ്യോതി അധ്യക്ഷയാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍ സ്വാഗതം പറയും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭാഷാ പ്രതിജ്ഞ ചൊല്ലും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ആര്‍ രാജലക്ഷ്മി, കെ എച്ച് മുഹമ്മദ് നവാസ്, ആര്‍ ശ്രീലത, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു എന്നിവര്‍ ആശംസ അര്‍പ്പിക്കും. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ നന്ദി പറയും. തുടര്‍ന്ന് ജീവനകാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം വിഷയങ്ങളില്‍ പ്രശ്നോത്തരി സംഘടിപ്പിക്കും. വിജയികള്‍ക്ക് സമ്മാനമുണ്ട്.

നവംബര്‍ ഒന്നിന് പ്രശ്‌നോത്തരി

ഭരണഭാഷാവാരോഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നവംബര്‍ ഒന്നിന് പ്രശ്‌നോത്തരി സംഘടിപ്പിക്കും. രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കുന്ന പ്രശ്‌നോത്തരിയില്‍ ഒരു ഓഫീസില്‍ നിന്ന് രണ്ട് ജീവനക്കാരുള്ള ടീമിന് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണം. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ചാണ് പ്രശ്‌നോത്തരി. വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.