വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു

Spread the love


വള്ളിക്കോട് ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു.

 

ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി ജലത്തിന്റെ ലഭ്യതയും വിനിയോഗവും  അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകള്‍ രൂപീകരിക്കുന്നതിന് ജലബജറ്റ് സഹായിക്കും.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുനിത, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ നീതു, വിവിധ വകുപ്പ് പ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ആര്‍ പി, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.