തിരുവല്ല നഗരസഭ വികസന സദസ് സംഘടിപ്പിച്ചു
തിരുവല്ല നഗരസഭ വികസന സദസ് മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ സമുച്ചയത്തില്‍ വൈസ് ചെയര്‍മാന്‍ ജിജി വട്ടാശേരില്‍ അധ്യക്ഷനായി.
റിസോഴ്സ് പേഴ്സണ്‍ ഡി ശിവദാസ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. നഗരസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസന റിപ്പോര്‍ട്ട് സെക്രട്ടറി ആര്‍ കെ ദീപേഷ് അവതരിപ്പിച്ചു. കൗണ്‍സിലര്‍ അഡ്വ. പ്രദീപ് മാമന്‍ മാത്യൂ വികസന നേര്‍ക്കാഴ്ച അവതരിപ്പിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് സദസ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വികസനത്തെ സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷീജ കരിമ്പാല , രാഹുല്‍ ബിജു, ബിന്ദു ജേക്കബ് ,
കൗണ്‍സിലര്‍മാരായ ബിന്ദു പ്രകാശ്, ലില്‍ഡാ തോമസ് വഞ്ചിപാലം, ഷാനി താജ്, മേഘ കെ ശാമുവല്‍, അനു സോമന്‍, എം ആര്‍ ശ്രീജ, റീന വിശാല്‍, അന്നമ്മ മത്തായി, ജേക്കബ്, ഇന്ദു ചന്ദ്രന്‍
ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദര്‍ഘാസ്
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, ശാക്തീകരണം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ സ്ഥാപിക്കുന്ന ‘റാപ്പിഡ് റെസ്‌പോന്‍സ് ടീം പദ്ധതിക്ക് മാര്‍ച്ച് 2026 വരെ ഔദ്യോഗിക ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 20 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 0468 2325168. 8281999004.
ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഇ/ബി/റ്റി വിഭാഗത്തില്‍ നിന്ന് നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി നവംബര്‍ 11 രാവിലെ 11 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയിലെത്തണം.
യോഗ്യത : എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ് /സര്‍വകലാശാലയില്‍ നിന്ന് ബി.വോക് /ഇലക്ട്രോണിക്സ്/ഇലക്ട്രോണി
അല്ലെങ്കില്‍
എ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്
പരിചയവും.
അല്ലെങ്കില്‍
ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും.
ഫോണ്‍ : 04792953150, 04792452210.
ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമവകുപ്പ് നല്‍കുന്ന 2025-26 ലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/ സര്‍വകലാശാലകള്‍ നടത്തുന്ന റഗുലര്‍ കോഴ്‌സുകള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വേണം. കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാകണം. https://serviceonline.gov.in/
സംരംഭകത്വ പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ പരിശീലനം ആരംഭിക്കുന്നു. മെഴുകുതിരി, സോപ്പ്, ഡിഷ് വാഷ്, ഹാന്‍ഡ് വാഷ്, അഗര്‍ബത്തി, പേപ്പര്‍ ക്രാഫ്റ്റ് എന്നിവ നിര്‍മിക്കാന്‍ സൗജന്യ പരിശീലനം നല്‍കും. 10 ദിവസമാണ് പരിശീലന കാലാവധി. 18 നും 45നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി പാസായ വനിതകള്‍ക്ക് പങ്കെടുക്കാം. യാത്രാ ബത്ത ലഭിക്കും. നവംബര്‍ 19 മുതല്‍ 28 വരെയാണ് പരിശീലനം. നവംബര്‍ 15 ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 8281552350.
റേഡിയോഗ്രാഫര്‍ അഭിമുഖം നവംബര്‍ 10 ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് നവംബര്‍ 10 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും.
യോഗ്യത – ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി. എക്‌സറേ/ സി റ്റി/ മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40. ഫോണ്‍ : 0468 2222364.
തൊഴില്‍മേള 29ന്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നവംബര്‍ 29ന് മെഗാ തൊഴില്‍മേള നടത്തുന്നു. ഫോണ്‍ : 9495999688.
തൊഴില്‍ മേള സംഘടിപ്പിച്ചു
വളളിക്കോട് ഗ്രാമപഞ്ചായത്തും വിജ്ഞാന കേരളവും സംയുക്തമായി തൊഴില്‍മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷനായി. 20 പ്രമുഖ കമ്പനികള്‍ പങ്കെടുത്ത മേളയില്‍ നിന്ന് അഭിമുഖം നടത്തി 50 പേരെ തിരഞ്ഞെടുത്തു. 100 പേരെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.
കൗണ്‍സിലര്‍ നിയമനം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള ലൈംഗിക ഗാര്‍ഹിക പീഡന/ സ്ത്രീധന പീഡനങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നതിനും അതിജീവിതര്‍ക്ക് നിയമം അനുശാസിക്കുന്ന പ്രതിവിധി ലഭ്യമാക്കുന്നതിനും 2025-2026 വര്‍ഷത്തെ ജെന്‍ഡര്‍ അവയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം ജില്ലകളില്‍ വനിതാ സെല്ലിന് കീഴില്‍ ഫാമിലി വുമണ്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവരില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. വേതനം 17000 രൂപ. ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, പത്തനംതിട്ട വിലാസത്തില്‍ നവംബര്‍ 12 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222630.
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍ എസ് ബി വൈ/ ജെ എസ് എസ് കെ/ ആര്‍ ബി എസ് കെ /എ കെ/ ട്രൈബല്‍/ മെഡിസെപ്പ് മുതലായ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നവംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് 31 വരെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 12ന് വൈകിട്ട് രണ്ടുവരെ. ഫോണ്‍ : 9188522990.
ചുരുക്കപട്ടിക
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (മലയാളം, കാറ്റഗറി നം. 601/2024), ഹെസ്‌കൂള്‍ ടീച്ചര്‍ (മലയാളം, ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നം. 476/2024) തസ്തികകളുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി
ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.