konnivartha.com; കോന്നി ഗ്രാമപഞ്ചായത്തും, ഹരിത കേരളം മിഷനും,ചേർന്നു വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനകർമ്മം നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ജലബജറ്റിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
ഓരോ പ്രദേശത്തെയും ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി, ജലത്തിന്റെ ലഭ്യതയും, വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജല ബജറ്റ്.
.ലഭ്യമായ ജലം ശാസ്ത്രീയമായും, കാര്യക്ഷമമായും, ഉപയോഗിക്കാനും, വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകൾ രൂപീകരിക്കുന്നതിന് ജല ബജറ്റ് സഹായകരമാണ്.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജലവിഭവ മേഖലയിലെ ഗവേഷണ സ്ഥാപനമായ സി.ഡബ്ല്യു.ആർ.ഡി.എം ആണ് സാങ്കേതിക സഹായം നൽകിയിട്ടുള്ളത്.കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യ ജല ബജറ്റ് തയ്യാറാക്കിയ പഞ്ചായത്തുകളിൽ ഒന്നാണ് കോന്നി ഗ്രാമ പഞ്ചായത്ത്.
കോന്നി പഞ്ചായത്തിലെ ജല ലഭ്യത, ജല ആവശ്യകത എന്നിവ അനുസരിച്ച് വിവിധ വകുപ്പുകൾ ലഭ്യമാക്കിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ജല ബജറ്റിൽ ജലം മിച്ചം ആണുള്ളത്. പെയ്തു കിട്ടുന്ന മഴ പരമാവധി സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ ആവശ്യമാണ്.
ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷൻ തോമസ് കാലായിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ രഞ്ജു ആർ,വാർഡ് മെമ്പർമാരായ ജോയിസ്, ലിസിയാമ്മ ജോഷ്വ, ശോഭ മുരളി, പുഷ്പ ഉത്തമൻ, തുളസി, ജിഷ ജയകുമാർ, അർച്ചന ബാലൻ, സെക്രട്ടറി മധു എം.പി,ജെ.എസ് വിനോദ്കുമാർ, മൈനർ ഇറിഗേഷൻ ഓവർസീർ വിജേഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ റഷീദ, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത, എൻജിനീയർ അഭിജിത്ത്, തൊഴിലുറപ്പ് വിഭാഗം എൻജിനീയർ സവിത, ഓവർ സീർ അജിത, മറ്റു പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ പി, നീർത്തട വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.