konnivartha.com; കോന്നി താലൂക്ക് ആശുപത്രിയുടെ പുതിയതായി പണികഴിപ്പിക്കുന്ന ആശുപത്രി കെട്ടിടത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
അഗ്നി സുരക്ഷ വാഹനം, ആമ്പുലൻസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന തരത്തിലാണ് പ്രധാന പാത നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷികപദ്ധതിയിൽ 21 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.
രണ്ടാം ഘട്ടമായി നിർമ്മാണം പൂർത്തീകരിച്ച പാതയുടെ കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, പ്രവേശന കവാടം ഉൾപ്പെടെ 2025 – 26 വാർഷിപദ്ധതിയിൽ വകയിരുത്തിയ 27 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തുളസീ മണിയമ്മ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വർഗീസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി ഡാനിയൽ, കെ.ആർ പ്രമോദ്, പ്രവീൺ പ്ലാവിളയിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. താര, അസിസ്റ്റൻ്റ് എൻജിനീയർ സി.ഒ ശ്രീജക്കുഞ്ഞമ്മ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സിന്ധുഭാസ്ക്കർ, ശ്രീലത, സന്തോഷ് കുമാർ, കരാർ എടുത്ത ജയപ്രകാശ്, മുകേഷ് ദാസ് എന്നിവർ പ്രസംഗിച്ചു.