Prime Minister Narendra Modi flags off four new Vande Bharat Express trains from Varanasi

Spread the love

 

konnivartha.com; In a significant step towards expanding India’s modern rail infrastructure, Prime Minister Shri Narendra Modi flagged off four new Vande Bharat Express trains from Varanasi, Uttar Pradesh today. Addressing the gathering on the occasion Modi welcomed all the dignitaries and offered his respectful greetings to all families of Varanasi, the sacred city of Baba Vishwanath. He remarked on the extraordinary celebrations witnessed during Dev Deepawali and noted that today is also an auspicious occasion and extended his best wishes to everyone for this festival of development.

Noting that across the developed nations of the world, a major driver of economic growth has been robust infrastructure, Shri Modi highlighted that in every country that has achieved significant progress and development, infrastructure advancement has played a pivotal role. He stated that India too is rapidly striding on this path. In this context, the Prime Minister announced the launch of new Vande Bharat trains across various regions of the country. In addition to the Banaras–Khajuraho Vande Bharat, he flagged off the Firozpur–Delhi Vande Bharat, the Lucknow–Saharanpur Vande Bharat, and the Ernakulam–Bengaluru Vande Bharat. With these four new trains, the total number of operational Vande Bharat trains in the country has now exceeded 160. The Prime Minister extended his congratulations to the people of Varanasi and all citizens of India on the launch of these trains.

“Trains like Vande Bharat, Namo Bharat, and Amrit Bharat are laying the foundation for the next generation of Indian Railways”, underlined the Prime Minister, emphasising that this is a comprehensive campaign to transform Indian Railways. He described Vande Bharat as a train made by Indians, for Indians, and of Indians—one that fills every Indian with pride. He noted that even foreign passengers are astonished upon seeing Vande Bharat. Shri Modi highlighted that India has embarked on a mission to enhance its resources for a developed India, and these trains are poised to become milestones in that journey.

Highlighting that in India, pilgrimage has for centuries been regarded as a medium of national consciousness, Shri Modi emphasized that these journeys are not merely routes for divine darshan, but sacred traditions that connect with the soul of India. He cited Prayagraj, Ayodhya, Haridwar, Chitrakoot, and Kurukshetra as spiritual centers of the nation’s heritage. “These holy sites are now being connected through the Vande Bharat network; it marks a convergence of India’s culture, faith, and development journey. This is a significant step towards transforming heritage cities into symbols of national progress”, exclaimed the Prime Minister.

Highlighting the often-overlooked economic dimension of pilgrimage in India, the Prime Minister noted that over the past 11 years, developmental initiatives in Uttar Pradesh have elevated pilgrimage to a new level. Last year alone, 11 crore devotees visited Varanasi for darshan of Baba Vishwanath. Since the construction of the Ram Temple in Ayodhya, over 6 crore people have visited the temple of Ram Lalla. Shri Modi stated that these pilgrims have contributed thousands of crores of rupees to Uttar Pradesh’s economy. He remarked that this influx has provided sustained earning opportunities to hotels, traders, transport companies, local artists, and boat operators across the state. As a result, hundreds of youth in Varanasi are now launching new ventures—from transport services to Banarasi saree businesses. He affirmed that these developments have opened the doors of prosperity in Uttar Pradesh and in Varanasi.

Prime Minister stated that to realize the mantra of a developed India through a developed Varanasi, continuous infrastructure development is underway in the city. He highlighted that Varanasi is witnessing the establishment, expansion and qualitative improvement of quality hospitals, improved roads, gas pipeline networks, and internet connectivity. He mentioned that rapid progress is being made on the ropeway project, and sports infrastructure such as the Ganjari and Sigra stadiums is also in place. The Prime Minister emphasized that the goal is to make visiting, living in, and experiencing Banaras a special experience for everyone.

Noting that the government is consistently working to improve healthcare services in Varanasi, Shri Modi recalled the situation 10–11 years ago, he remarked that for serious illnesses, Banaras Hindu University (BHU) was the only option, and due to overwhelming patient numbers, many were unable to receive treatment even after waiting overnight. For diseases like cancer, people had to sell land and farms to seek treatment in Mumbai. The Prime Minister affirmed that his government has worked to reduce these concerns. He listed the Mahamana Cancer Hospital for cancer treatment, Shankar Netralaya for eye care, the advanced trauma center and Centenary Hospital at BHU, and the divisional hospital at Pandeypur as institutions that have become a boon for Varanasi, Purvanchal, and neighboring states. He added that due to Ayushman Bharat and Jan Aushadhi Kendras in these hospitals, lakhs of poor patients are saving crores of rupees. This has not only alleviated public anxiety but has also led to Varanasi being recognized as the health capital of the entire region.

Emphasizing the need to sustain the momentum and energy of Varanasi’s development so that the grandeur of the city continues to grow rapidly in prosperity, Shri Modi concluded by expressed the vision that every visitor from across the world should experience a unique energy, enthusiasm, and joy in the sacred city of Baba Vishwanath.

Shri Modi also mentioned about meeting the students who were present at the flag-off event. He praised Shri Ashwini Vaishnaw for making it a practice to arrange competition among students during the launch of Vande Bharat trains. He commended the children for the paintings and poems presented at the competition, based on various themes like Viksit Bharat, Viksit Kashi, Surakshit Bharat. He also lauded their parents and teachers for the support, guidance and encouragement provided. The Prime Minister further proposed the idea of organising a Children’s literary meet and the 8-10 winners can be taken across India for other competitions. He further expressed pride of being a parliamentarian from Varanasi which has such talented children and congratulated them.

Chief Minister of Uttar Pradesh, Shri Yogi Adityanath, Union Minister Shri Ashwini Vaishnaw were present among other dignitaries at the event. Governor of Kerala, Shri Rajendra Arlekar, Union Ministers, Shri Suresh Gopi, Shri George Kurian, Shri Ravneet Singh Bittu and other dignitaries had connected through videoconferencing to the event.

Background

The flagging off of 4 new Vande Bharat trains marks another milestone in realizing the Prime Minister’s vision of providing citizens with easier, faster, and more comfortable travel through world-class railway services. The new Vande Bharat Express trains will operate on the Banaras–Khajuraho, Lucknow–Saharanpur, Firozpur–Delhi, and Ernakulam–Bengaluru routes. By significantly reducing travel time between major destinations, these trains will enhance regional mobility, promote tourism, and support economic activity across the country.

The Banaras–Khajuraho Vande Bharat will establish direct connectivity on this route and save about 2 hours 40 minutes compared to the special trains currently in operation. The Banaras–Khajuraho Vande Bharat Express will connect some of India’s most revered religious and cultural destinations, including Varanasi, Prayagraj, Chitrakoot, and Khajuraho. This link will not only strengthen religious and cultural tourism but also provide pilgrims and travelers with a fast, modern, and comfortable journey to the UNESCO World Heritage Site of Khajuraho.

The Lucknow–Saharanpur Vande Bharat will cover the journey in approximately 7 hours 45 minutes, saving nearly 1 hour of travel time. The Lucknow–Saharanpur Vande Bharat Express will greatly benefit passengers from Lucknow, Sitapur, Shahjahanpur, Bareilly, Moradabad, Bijnor, and Saharanpur, while also improving access to the holy city of Haridwar via Roorkee. By ensuring smoother and faster intercity travel across central and western Uttar Pradesh, this service will play a key role in enhancing connectivity and regional development.

The Firozpur–Delhi Vande Bharat will be the fastest train on this route, completing the journey in just 6 hours 40 minutes. The Firozpur–Delhi Vande Bharat Express will strengthen connectivity between the national capital and key cities in Punjab, including Firozpur, Bathinda, and Patiala. This train is expected to boost trade, tourism, and employment opportunities, contributing to the socio-economic development of border regions and fostering greater integration with national markets.

In Southern India, the Ernakulam–Bengaluru Vande Bharat will reduce travel time by over 2 hours, completing the journey in 8 hours 40 minutes. The Ernakulam–Bengaluru Vande Bharat Express will connect major IT and commercial hubs, providing professionals, students, and tourists with a faster and more comfortable travel option. The route will promote greater economic activity and tourism between Kerala, Tamil Nadu, and Karnataka, supporting regional growth and collaboration.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

konnivartha.com; ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ മോദി എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ബാബ വിശ്വനാഥന്റെ പുണ്യനഗരമായ വാരാണസിയിലെ എല്ലാ കുടുംബങ്ങൾക്കും ആദരപൂർവ്വം ആശംസകൾ അർപ്പിക്കുകയും ചെയ്തു. ദേവ് ദീപാവലി ആഘോഷങ്ങളുടെ അസാധാരണമായ കാഴ്ചകളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഇന്നത്തെ ദിവസം ശുഭകരമായ വേളയാണെന്ന് അഭിപ്രായപ്പെടുകയും, വികസനത്തിൻ്റെ ഈ ഉത്സവത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.

ലോകത്തിലെ വികസിത രാജ്യങ്ങളിലെല്ലാം സാമ്പത്തിക വളർച്ചയുടെ പ്രധാന പ്രേരകശക്തി ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഗണ്യമായ വളർച്ചയും വികസനവും കൈവരിച്ച എല്ലാ രാജ്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിക്ക് സുപ്രധാന പങ്കുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യയും ഈ പാതയിൽ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായി, രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബനാറസ്-ഖജുരാവോ വന്ദേ ഭാരതിന് പുറമെ, ഫിറോസ്പുർ-ഡൽഹി, ലഖ്‌നൗ-സഹരൺപൂർ , എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഈ നാല് പുതിയ ട്രെയിനുകൾ കൂടി ആരംഭിച്ചതോടെ, രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം160 കടന്നു. ഈ ട്രെയിനുകൾ ആരംഭിച്ചതിൽ വാരാണസിയിലെ ജനങ്ങൾക്കും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

“വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറയിടുന്നത്,” ഇന്ത്യൻ റെയിൽവേയെ പരിവർത്തനം ചെയ്യുന്നതിനുള്ള സമഗ്രമായ പ്രചാരണമാണിതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഇന്ത്യക്കാർക്ക് വേണ്ടി, ഇന്ത്യക്കാർ നിർമ്മിച്ച, ഇന്ത്യക്കാരുടേതായ ട്രെയിനാണ് വന്ദേ ഭാരത്. ഇത് ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറയ്ക്കുന്നു,” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വന്ദേ ഭാരത് ട്രെയിൻ കാണുമ്പോൾ വിദേശ യാത്രക്കാർ പോലും അത്ഭുതപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത ഭാരതത്തിനുവേണ്ടി വിഭവങ്ങൾ വർദ്ധിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും, ഈ യാത്രയിൽ ഇത്തരം ട്രെയിനുകൾ നാഴികക്കല്ലുകളായി മാറാൻ സാധ്യതയുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.

ഇന്ത്യയിൽ തീർത്ഥാടനം എന്നത് നൂറ്റാണ്ടുകളായി ദേശീയ ബോധത്തിൻ്റെ മാധ്യമമായാണ് കണക്കാക്കപ്പെടുന്നതെന്ന് എടുത്തു കാണിച്ച ശ്രീ മോദി, ഈ യാത്രകൾ വെറും ദർശനത്തിനുള്ള വഴികൾ മാത്രമല്ല, ഇന്ത്യയുടെ ആത്മാവുമായി ബന്ധിപ്പിക്കുന്ന പുണ്യ പാരമ്പര്യങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. പ്രയാഗ്‌രാജ്, അയോധ്യ, ഹരിദ്വാർ, ചിത്രകൂട്, കുരുക്ഷേത്രം എന്നിവ രാജ്യ പൈതൃകത്തിൻ്റെ ആത്മീയ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. “ഈ പുണ്യസ്ഥലങ്ങൾ ഇപ്പോൾ വന്ദേ ഭാരത് ശൃംഖല വഴി ബന്ധിപ്പിക്കപ്പെടുന്നു; ഇത് ഇന്ത്യയുടെ സംസ്കാരം, വിശ്വാസം, വികസന യാത്ര എന്നിവയുടെ സംഗമമാണ്. പൈതൃക നഗരങ്ങളെ ദേശീയ പുരോഗതിയുടെ പ്രതീകങ്ങളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്,” പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ തീർത്ഥാടനങ്ങളുടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാമ്പത്തിക തലത്തെ എടുത്തു കാണിച്ചുകൊണ്ട്, കഴിഞ്ഞ 11 വർഷമായി ഉത്തർപ്രദേശിലെ വികസന സംരംഭങ്ങൾ തീർത്ഥാടനത്തിന് ഒരു പുതിയ മാനം നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മാത്രം 11 കോടി ഭക്തരാണ് ബാബാ വിശ്വനാഥിൻ്റെ ദർശനത്തിനായി വാരാണസി സന്ദർശിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിനുശേഷം 6 കോടിയിലധികം പേർ രാം ലല്ല ക്ഷേത്രം സന്ദർശിച്ചു. ഈ തീർത്ഥാടകർ ഉത്തർപ്രദേശിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവന നൽകിയതായി ശ്രീ മോദി പറഞ്ഞു. ഈ ജനപ്രവാഹം സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകൾ, വ്യാപാരികൾ, ഗതാഗത കമ്പനികൾ, പ്രാദേശിക കലാകാരന്മാർ, ബോട്ട് ഓപ്പറേറ്റർമാർ എന്നിവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി, വാരാണസിയിലെ നൂറുകണക്കിന് യുവാക്കൾ ഇപ്പോൾ ഗതാഗത സേവനങ്ങൾ മുതൽ ബനാറസി സാരി ബിസിനസ്സ് വരെയുള്ള പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണ്. ഈ വികസനങ്ങൾ ഉത്തർപ്രദേശിലും വാരാണസിയിലും അഭിവൃദ്ധിയുടെ വാതിലുകൾ തുറന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

വികസിത വാരാണസിയിലൂടെ വികസിത ഭാരതം എന്ന മന്ത്രം യാഥാർത്ഥ്യമാക്കാൻ, നഗരത്തിൽ നിരന്തരമായ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള ആശുപത്രികൾ സ്ഥാപിക്കൽ, അവയുടെ വിപുലീകരണം, ഗുണനിലവാരമുള്ള റോഡുകൾ, ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖലകൾ, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുടെ ഗുണപരമായ മെച്ചപ്പെടുത്തലുകൾ വാരാണസിയിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റോപ്‌വേ പദ്ധതി അതിവേഗം പുരോഗമിക്കുന്നതായും ഗഞ്ചാരി, സിഗ്ര സ്റ്റേഡിയങ്ങൾ പോലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. ബനാറസ് സന്ദർശിക്കുന്നതും താമസിക്കുന്നതും ആസ്വദിക്കുന്നതും എല്ലാവർക്കും ഒരു പ്രത്യേക അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വാരാണസിയിലെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ശ്രീ മോദി, 10-11 വർഷം മുമ്പുള്ള സാഹചര്യം അനുസ്മരിച്ചു. ഗുരുതരമായ അസുഖങ്ങൾക്ക് ബനാറസ് ഹിന്ദു സർവകലാശാല മാത്രമായിരുന്നു ഏക ആശ്രയമെന്നും, രോഗികളുടെ ബാഹുല്യം കാരണം പലർക്കും രാത്രികളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാൻസർ പോലുള്ള രോഗങ്ങൾക്ക് ചികിത്സ തേടി മുംബൈയിലേക്ക് പോകാൻ ആളുകൾക്ക് ഭൂമിയും കൃഷിയിടങ്ങളും വിൽക്കേണ്ടി വന്നിരുന്നു. ഈ ആശങ്കകൾ കുറയ്ക്കാൻ തൻ്റെ ഗവണ്മെന്റ് ശ്രമം നടത്തിയിട്ടുണ്ട്. കാൻസർ ചികിത്സയ്ക്കുള്ള മഹാമാന കാൻസർ ആശുപത്രി, കണ്ണിൻ്റെ പരിചരണത്തിനായി ശങ്കർ നേത്രാലയ, ബിഎച്ച്യുവിലെ അത്യാധുനിക ട്രോമാ സെൻ്റർ, സെൻ്റനറി ഹോസ്പിറ്റൽ, പാണ്ഡേപൂരിലെ ഡിവിഷണൽ ആശുപത്രി എന്നിവ വാരാണസി, പൂർവാഞ്ചൽ, അയൽ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് അനുഗ്രഹമായി മാറിയ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞു. ഈ ആശുപത്രികളിലെ ആയുഷ്മാൻ ഭാരത്, ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് കോടിക്കണക്കിന് രൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പൊതുജനങ്ങളുടെ ആശങ്ക ലഘൂകക്കുക മാത്രമല്ല, വാരാണസിക്ക്, മുഴുവൻ മേഖലയുടെയും ആരോഗ്യ തലസ്ഥാനമെന്ന അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു.

വാരാണസിയുടെ വികസനത്തിൻ്റെ ഈ വേഗതയും ഊർജ്ജവും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, നഗരത്തിൻ്റെ പ്രൗഢി അഭിവൃദ്ധിയോടെ അതിവേഗം വളരുന്നത് തുടരണമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഓരോ സന്ദർശകനും ബാബാ വിശ്വനാഥൻ്റെ പുണ്യ നഗരത്തിൽ അതുല്യമായ ഊർജ്ജവും ആവേശവും സന്തോഷവും അനുഭവിക്കാൻ കഴിയണം എന്ന കാഴ്ചപ്പാട് പ്രകടമാക്കിക്കൊണ്ട് അദ്ദേഹം തൻ്റെ പ്രസംഗം ഉപസംഹരിച്ചു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി സംവദിച്ച കാര്യം ശ്രീ മോദി പരാമർശിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികൾക്കിടയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഒരു പതിവാക്കിയതിന് ശ്രീ അശ്വിനി വൈഷ്ണവിനെ അദ്ദേഹം പ്രശംസിച്ചു. വികസിത് ഭാരത്, വികസിത് കാശി, സുരക്ഷിത് ഭാരത് തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ അവതരിപ്പിച്ച ചിത്രങ്ങൾക്കും കവിതകൾക്കും അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചു. അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു. കുട്ടികളുട ഒരു സാഹിത്യ സമ്മേളനം സംഘടിപ്പിക്കാമെന്നും അതിലെ എട്ടോ പത്തോ വിജയികളെ മറ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലുടനീളം കൊണ്ടുപോകാമെന്നുമുള്ള ആശയവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഇത്രയും കഴിവുറ്റ കുട്ടികളുള്ള വാരാണസിയുടെ പാർലമെൻ്റ് അംഗമായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ശ്രീ സുരേഷ് ഗോപി, ശ്രീ ജോർജ്ജ് കുര്യൻ, ശ്രീ രവ്‌നീത് സിംഗ് ബിട്ടു എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും വീഡിയോ കോൺഫറൻസിംഗ് വഴി പരിപാടിയിൽ പങ്കുചേർന്നു.

പശ്ചാത്തലം

ലോകോത്തര റെയിൽവേ സേവനങ്ങളിലൂടെ പൗരന്മാർക്ക് എളുപ്പവും വേഗതയേറിയതും സുഖപ്രദവുമായ യാത്ര നൽകുക എന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലായി 4 പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അടയാളപ്പെടുത്തുന്നു. ബനാറസ്–ഖജുരാവോ, ലഖ്‌നൗ–സഹരൻപൂർ, ഫിറോസ്പൂർ–ഡൽഹി, എറണാകുളം–ബെംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുക. പ്രധാന ലക്ഷ്യസ്ഥാനങ്ങൾക്കിടയിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഈ ട്രെയിനുകൾ പ്രാദേശിക സഞ്ചാരശേഷി വർദ്ധിപ്പിക്കുകയും, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

ബനാറസ്–ഖജുരാവോ വന്ദേ ഭാരത് ഈ റൂട്ടിൽ നേരിട്ടുള്ള ഗതാഗത ബന്ധം സ്ഥാപിക്കുകയും യാത്ര സമയം, നിലവിൽ സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കുകയും ചെയ്യും. വാരാണസി, പ്രയാഗ്രാജ്, ചിത്രകൂട്, ഖജുരാവോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ആദരണീയമായ മതപരവും സാംസ്കാരികവുമായ ചില കേന്ദ്രങ്ങളെ ബനാറസ്–ഖജുരാവോ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കും. ഈ ബന്ധം മതപരവും സാംസ്കാരികവുമായ ടൂറിസത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, തീർത്ഥാടകർക്കും യാത്രക്കാർക്കും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാവോയിലേക്ക് വേഗതയേറിയതും ആധുനികവും സുഖകരവുമായ യാത്ര ലഭ്യമാക്കുകയും ചെയ്യും.

ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത് ഏകദേശം 7 മണിക്കൂർ 45 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുകയും ഏകദേശം 1 മണിക്കൂർ യാത്രാ സമയം ലാഭിക്കുകയും ചെയ്യും. ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ലഖ്‌നൗ, സീതാപൂർ, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, ബിജ്‌നോർ, സഹരൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും, അതേസമയം റൂർക്കി വഴി പുണ്യനഗരമായ ഹരിദ്വാറിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമവും വേഗമേറിയതുമാക്കുന്നതിലൂടെ, ഈ സേവനം കണക്റ്റിവിറ്റിയും പ്രാദേശിക വികസനവും വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

ഫിറോസ്പൂർ-ഡൽഹി വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും, വെറും 6 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും. ഫിറോസ്പൂർ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ദേശീയ തലസ്ഥാനത്തിനും പഞ്ചാബിലെ പ്രധാന നഗരങ്ങളായ ഫിറോസ്പൂർ, ഭട്ടിൻഡ, പട്യാല എന്നിവയ്ക്കിടയിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. വ്യാപാരം, ടൂറിസം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനും അതിർത്തി പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനും ദേശീയ വിപണികളുമായി കൂടുതൽ സംയോജനം വളർത്തുന്നതിനും ഈ ട്രെയിൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദക്ഷിണേന്ത്യയിൽ ആരംഭിച്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് യാത്രാ സമയം 2 മണിക്കൂറിലധികം കുറയ്ക്കുകയും 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുകയും ചെയ്യും. പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യും. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങളെയും ടൂറിസത്തെയും ഈ സർവീസ് പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക വളർച്ചയെയും സഹകരണത്തെയും പിന്തുണയ്ക്കകയും ചെയ്യും.