ഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com; പ്രമാടം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ നവനീത് നിർവഹിച്ചു.വാർഡ് മെമ്പർ എം. കെ. മനോജ്‌ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ഗ്രാമ പഞ്ചായത്ത്‌ അംഗം ആനന്ദവല്ലിയമ്മ. സിഡിഎസ് മെമ്പർമായ അനിൽ, കോട്ടക്കാട്ട് കുടിവെള്ള പദ്ധതി സെക്രട്ടറി സജി ജോർജ്, ഉദയകുമാർ, ആനന്ദം ടി എൻ എന്നിവർ സംസാരിച്ചു. ലക്ഷം വീട്ടിലെ 19 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിൽ ആയി ഏകദേശം9.50 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.